മഹാബലി

കുടവയറില്ല,  കോമാളിയല്ല

മടിയില്ലൊരോലക്കുട പിടിക്കാൻ

തേരില്ല, പല്ലക്കിലല്ല യാത്ര

നേർവഴി വിട്ടു നടന്നതില്ല.

പൊന്നിൻ കിരീടവും പൊൻവളയും

മിന്നുന്ന മാലയും ചേലകളും

ഭൂഷണമല്ലെന്നറിഞ്ഞ മന്നൻ

വേഷമൊരാഘോഷമാക്കിയില്ല

ത്യാഗമാണവിടത്തെ പൊൻ മകുടം

ന്യായവും നീതിയുമാഭരണം

ജാതി -മത- വർണ ചിന്തകൾക്ക്

വേരില്ലാമണ്ണിൻ്റെ മന്നനല്ലോ.

നൽകിയ വാക്കുപാലിക്കുവാനായ്

തൻതല കാണിച്ച ത്യാഗമല്ലോ.

ഓണമൊരോർമ പുതുക്കലാണ്

വേണം നമുക്കെന്നുമീബലിയെ .

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here