ആലുവഃ കേരള വൈ.എം.സി.എ യുടെ മുഖപത്രമായ കേരളയുവത അഖില കേരളാടിസ്‌ഥാനത്തിൽ ‘സർഗ്ഗരഥ്യ’ എന്ന സാഹിത്യശില്‌പശാലാക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 17-ാം തീയതി വൈകിട്ട് 4 മണിക്ക് ആരംഭിച്ച് 18 ന് ഉച്ചക്ക് സമാപിക്കുന്ന ക്യാമ്പിന് പ്രമുഖ സാഹിത്യകാരൻമാരായ പ്രൊഫ.എം. തോമസ് മാത്യു, സേതു, കെ.എൽ. മോഹനവർമ്മ, സിപ്പി പള്ളിപ്പുറം, പോൾ മണലിൽ, എം.വി. ബെന്നി എന്നിവരോടൊപ്പം സിസ്‌റ്റർ ശോഭയും നേതൃത്വം നൽകും. ഡോ. കെ.എം. റോയി ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. വൈ.എം.സി.എ സംസ്‌ഥാന ചെയർമാൻ അഡ്വ.വി.സി. സാബു അദ്ധ്യക്ഷത വഹിക്കും. ഷിബു തെക്കുംപുറം, തോമസ് ചാക്കോ, റീജിയണൽ സെക്രട്ടറി കെ.പി. ജോൺ എന്നിവർ സംസാരിക്കും. പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം എന്നിവ വൈ.എം.സി.എ. ക്രമീകരിക്കുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അസോ.എഡിറ്റർ, വൈ.എം.സി.എ കേരള യുവത, തോട്ടുമുഖം പി.ഒ., ആലുവ-5 എന്ന വിലാസത്തിലോ, 9946430050 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
Generated from archived content: news1_dec6_10.html Author: ymca_keralayuvatha