മാതാ അവാർഡ്‌ കാർട്ടൂണിസ്‌റ്റ്‌ യേശുദാസന്‌

ആലപ്പുഴ മാതാ സീനിയർ സെക്കന്ററി സ്‌കൂൾ മാനേജ്‌മെന്റ്‌ ഏർപ്പെടുത്തിയ മാതാ അവാർഡിന്‌ കാർട്ടൂണിസ്‌റ്റ്‌ യേശുദാസൻ അർഹനായി. 25000 രൂപയും ശില്പവും അടങ്ങുന്നതാണ്‌ അവാർഡ്‌. കലാസാംസ്‌ക്കാരിക സാമൂഹികരംഗത്ത്‌ ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നവർക്കാണ്‌ ഈ അവാർഡ്‌ നല്‌കുന്നത്‌. അഞ്ചുവർഷം കൂടുമ്പോഴാണ്‌ അവാർഡ്‌ നല്‌കുന്നത്‌. കഴിഞ്ഞ 40 വർഷമായി കാർട്ടൂൺരംഗത്ത്‌ നല്‌കിയ സേവനങ്ങളെ അനുസ്‌മരിച്ചാണ്‌ യേശുദാസന്‌ അവാർഡ്‌ നല്‌കുന്നതെന്ന്‌ കമ്മറ്റി ചെയർമാൻ ഫാ.എസ്‌. കാക്കനാട്‌ അറിയിച്ചു.

Generated from archived content: yesudasan.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here