പുരുഷൻ നിർണ്ണയിക്കാത്ത സ്‌ത്രീത്വം

മക്കളെ പെറ്റുകൂട്ടുകയും വേദനിക്കുകയും ചെയ്യുന്ന സ്‌ത്രീയെക്കുറിച്ചാണ്‌ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3529ഡഡാട ഡഡാടമാ​‍െ അമ്മകന്യഡഡാടമാപ ഡഡാപ എന്ന പി.മോഹനന്റെ പുസ്‌തകം.

ശമര്യക്കാരിയായ യേശു, യൂദാ എന്നീ മക്കളുടെ അമ്മയായി മേരി, കഥാനായികയായ ഇമ്മാനുവേൽ എന്ന യേശു എന്ന മൂത്ത പുത്രനും റാഹേൽ, എലിസബത്ത്‌, യോസെ, യാക്കോബ്‌, ശീമോൻ എന്നീ മറ്റു മക്കളുമുളള (നമ്മുടെയെല്ലാം) വിശുദ്ധ മേരി (മറിയം) സെബദിയുടെ ഭാര്യ മിറിയം തീത്തോസിന്റെ ഭാര്യ റീസൽ ഈൻകെരമിലെ എലിസബീത്ത്‌ (യോഹന്നാന്റെ അമ്മ) റാമയിലെ റാഹേൽ, യേശുവിന്റെ മിറിയമ്മായി യേശുവിന്റെ സഹോദരിമാരായ റാഹേലും എലിസബീത്തും മഗ്‌ദലക്കാരി മറിയം ഇങ്ങനെയുളള സ്‌ത്രീകളുടെ കണ്ണീരും നിശ്വാസവും പരാതികളും കൊണ്ട്‌ ഈ പുസ്‌തകം പണിതിരിക്കുന്നു. യേശുവിനെ ഈ സ്‌ത്രീകളുടെയെല്ലാം കണ്ണിലൂടെ ദൂരക്കാഴ്‌ചയായി നാം കാണുന്നു. മഗ്‌ദലക്കാരി മറിയമിനെയും നാം നേരിട്ടു കാണുന്നില്ല.

റോമൻ രാജഭരണവും പുതിയ നിയമങ്ങളും ആ രാജ്യത്തെ കടിച്ചുകുടയുന്നത്‌, ഇന്നത്തെ കേരളത്തിന്റെയും ഭാരതത്തിന്റെയും അവസ്ഥയ്‌ക്ക്‌ സമാനമാണ്‌… തകർന്നുപോവുന്ന ഒരു നാട്‌…ചിതറിപ്പോവുന്ന മക്കൾ…വിലപിക്കുന്ന അമ്മമാർ-ഇതത്രെ അമ്മകന്യയിൽ നാം കാണുന്നത്‌. ഇതിലെ മറിയം മകനെ തിരിച്ച്‌ തന്റെ ഗർഭപാത്രത്തിലേക്കോ സ്വസ്ഥതയിലേക്കോ തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്നേയില്ല എന്നതാണ്‌ എനിക്ക്‌ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്‌. വേദനിക്കുമ്പോൾ ആണെങ്കിലും ഈ അമ്മ ഒരു വാർപ്പുമാതൃകയല്ല…

പരാഗവും തേനും നിറഞ്ഞു തുളുമ്പുന്ന പൂവായി, എല്ലാ വിത്തും കാറ്റ്‌ പറത്തി നഗ്‌നമായ അടർന്ന തോടുമാത്രമായ കായയായി മറിയം നില്‌ക്കുന്നു. മറിയത്തിനു ചുറ്റും ചുഴലിക്കാറ്റുപോലെ സംഭവങ്ങളും കഥാപാത്രങ്ങളും വട്ടമിടുന്നു. ഇതാണ്‌ അമ്മകന്യയുടെ ഒരു സ്വരൂപം. ഇല്ലാത്ത യേശുവാണ്‌ ഇതിൽ സങ്കടം തരുന്നതും സങ്കടം തീർക്കുന്നതും. ഓരോ കഥാപാത്രത്തിന്റെയും ഉളളിലുളളവൻ. തീത്തോസ്‌ എന്ന പുരുഷൻ നല്ല ഒരു കഥാപാത്രം. ഓരോ കഥാപാത്രവും ആഴമുളള ഒരു പുഴയാണ്‌.

കാഴ്‌ചയുളളതിനാൽ പി.മോഹനന്‌ എല്ലാം വഴികൾ….മലയാള നോവൽ രംഗത്ത്‌ തീർത്തും വ്യത്യസ്‌തവും പ്രധാനവും ശ്രദ്ധേയവുമാണ്‌ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3529ഡഡാട ഡഡാടമാ​‍െ ‘അമ്മകന്യ’ഡഡാടമാപ ഡഡാപ എന്ന്‌ എന്റെ അനുഭവസാക്ഷ്യം. മറ്റൊരു കാര്യംകൂടി. ബൈബിളിലെ അന്തരീക്ഷം പുനഃസൃഷ്‌ടിക്കുന്ന മനോഹരമായ ഭാഷയാണ്‌ ഇതിൽ. കാവ്യാത്മകമായ എന്നാൽ തെളിച്ചമുളള ഭാഷ. കൃഷിയുമായും അന്നത്തെ കൈവേലകളുമായും ഇതിനു സാമ്യമുണ്ട്‌. പഴയ ഒരു ലോകത്തെ കഥയെ ഇന്നുമായി മാന്ത്രികമായി ബന്ധിപ്പിക്കുന്ന ചില ‘കൈവേല’കളും ഉണ്ട്‌….

മലയാളം വാരിക, ജൂലൈ 23, 2004)

ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3529ഡഡാട ഡഡാടമാ​‍െ അമ്മകന്യഡഡാടമാപ ഡഡാപ,

പി.മോഹനൻ,

ഡി സി ബുക്‌സ്‌,

വില – 70 രൂപ.

Generated from archived content: book-sep1.html Author: vm-girija

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here