അമ്മക്കഥകള്‍

1. അമ്മ

മകന്‍: ഈ പരട്ട കിളവിയെ കൊണ്ട് ഞാന്‍ തോറ്റു. ഒരൊറ്റ ചവിട്ടു വെച്ച് തന്നാലുണ്ടല്ലോ?

അമ്മ; അയ്യോ മോനെ വേണ്ട! നിന്റെ കാല് വേദനിക്കും!

2. സ്റ്റാര്‍ സിങ്ങര്‍

മകളുടെ മൂളിപ്പാട്ട് അച്ഛനമ്മമാരുടെ കിനാക്കളെ ആകാശത്തോളം ഉയര്‍ത്തി.പിന്നീട് അവളുടെ വേദനകളുടെ കാലമായിരുന്നു.കളിക്കാനും തുള്ളിച്ചാടാനും വിടാതെ പാട്ടുകളുടെ ലോകം മാത്രം.

മകള്‍ സ്റ്റാര്‍ സിങ്ങര്‍ വേദികളില്‍ കിരീടം ചൂടി നില്ക്കുന്നതും കോടികളുടെ ഫ്‌ലാറ്റും കാറും സ്വന്തമാക്കുന്നതും ഓര്‍ത്ത് ഉറങ്ങാതെ അമ്മ.

തന്‌ടെ നഷ്ട്ടമായ മനോഹര നിമിഷങ്ങള്‍ ഓര്‍ത്ത് മകള്‍. പിന്നീട് ഒരു വിഷാദ ഗാനം പോലെയായി അവളുടെ ജീവിതം.

Generated from archived content: story4_nov3_14.html Author: vk_musthafa

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here