മിനികഥ
പൂച്ചയുടെ മീശത്തുമ്പിൽ നിന്നും ശ്വാസക്കഷണങ്ങളെറിയുന്നത്രയും ദൂരത്തിൽ മാത്രം പായുന്ന എലിക്ക്, ശത്രുവിൽ നിന്നും രക്ഷപ്പെടാൻ എതിരെ കാലന്റെ പച്ചച്ചിരിയുമായി വാപൊളിച്ചു നിൽക്കുന്ന എലിക്കെണി മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അറിഞ്ഞുകൊണ്ടുതന്നെ എന്തിനിത് ചെയ്‌തുവെന്ന് ശേഷംവന്ന കൂട്ടുകാരനെലി ചോദിച്ചപ്പോൾ; “ജീവിച്ചു കൊതി തീർന്നില്ല, പ്രതീക്ഷയോടെ നേരം പുലരുന്നതുവരെയെങ്കിലും” എന്നുമാത്രം പറഞ്ഞു…….
Generated from archived content: story2_april30_11.html Author: vivek_k_chandra
Click this button or press Ctrl+G to toggle between Malayalam and English