തെരുവ്

മിനികഥ

ഗോലി നിറച്ച ഒരു ചില്ലുകുപ്പി, തീപ്പെട്ടിപ്പടങ്ങള്‍ ചിതറിക്കിടന്നിരുന്ന ഇരുണ്ട താഴ്വാരം, മയില്പ്പിലിയൊളിപ്പിച്ചു വെച്ച പുറംചട്ട കീറിയ ഒരു പുസ്തകം, കുറെ വളപ്പൊട്ടുകള്‍… എപ്പോഴോ, എന്നില്‍നിന്നടര്‍ന്നു വീണവ… ഉറക്കമുണര്‍ന്നപ്പോള്‍ മാഞ്ഞുപോയ മധുരസ്വപ്നം, കൂടുപണിയും മുന്പേ കൂട്ടില്‍ നിന്നറ്റുപോയ പ്രിയ തോഴന്‍, മരിക്കമെന്നു പറഞ്ഞപ്പോള്‍ മറക്കാമെന്നു പറഞ്ഞു തിരിഞ്ഞു നടന്ന കാമുകി, പിന്നെ, കുറെ കാല്പാടുകള്‍… എപ്പോഴൊ, എന്നില്‍ നിന്നകന്നു പോയവ… വക്കുപൊട്ടിയ ഒരു തൂലികയുണ്ട്, നടുമുറിഞ്ഞുകിടക്കുന്ന കുറച്ചു വാക്കുകളും.. ഒന്ന് തിരഞ്ഞു നോക്കട്ടെ….

Generated from archived content: story1_sep3_11.html Author: vivek_k_chandra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here