വിശ്വകലാസംഗമം ഇടപ്പളളിയിൽ
ഇടപ്പളളി ചങ്ങമ്പുഴ പാർക്കിൽ ഡിസംബർ 3 മുതൽ “വിശ്വകലാസംഗമം 2001-02” തുടങ്ങി. കരിങ്കല്ലിലും തടിയിലുമുളള കൊത്തുപണികൾ, ചിത്രരചന, കലാപരിപാടികൾ എന്നിവയാണ് സംഗമത്തിലെ മുഖ്യ ഇനങ്ങൾ.
വിദേശരാജ്യങ്ങളിൽനിന്നുമുളള ശില്പികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ സംഗമം നടത്തുന്നത്.
ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രവും കേരളാകലാപീഠവും തൃശ്ശൂർ സ്‌റ്റോൺ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസംബർ 2ന് വൈകീട്ട് 6.30ന് പത്മശ്രീ അമ്മന്നൂർ മാധവചാക്യാർ “സംഗമം” ഉത്‌ഘാടനം ചെയ്‌തു. ഡിസംബർ 23ന് വൈകീട്ട് 5ന് സംഗമം സമാപിക്കും.
Generated from archived content: viswakalasangamam.html