വച്ചു ജീവിതച്ചന്തയിൽ സ്വപ്നം
വിൽക്കുവാൻ കാത്തിരിക്കുന്നു, കാലം
വന്നുപോകുന്നു, ഭാഗ്യങ്ങൾ മാത്ര-
മെങ്ങുമെത്താതെ മാറിനിൽക്കുന്നു.
അല്പഭാഗ്യങ്ങൾ വിറ്റിനി വേണം
മറ്റു ഭാഗ്യങ്ങൾ കൈവരിക്കേണം
പൊളളവാക്കിന്നകം നിറച്ചീടാ-
നുളള നോക്കുകൾ തമ്മിൽ നീട്ടേണം.
വന്നവരിരുകൈയ്യാലെടുത്തു
കൊട്ടിനോക്കുന്ന മൺകലം പോലെൻ
കോലമെന്തോ പുലമ്പുന്നു, ഭാവി-
യേതു ഭൂവിലെന്നോർത്തിരിക്കുന്നു.
തമ്മിലായ് വിലത്തർക്കം പറഞ്ഞു
നിന്നവർ പുതുഭാഗ്യം തിരഞ്ഞു
വന്നമാർഗ്ഗം മറന്നിറങ്ങുന്നു,
വിൽക്കുവാൻ വച്ച ജീവിതം മൂല്യം
വറ്റി വേണ്ടാച്ചരക്കായിടുന്നു
മിച്ചജീവിതം വെന്തുതീരുന്നു!
Generated from archived content: poem2_oct05_05.html Author: viswa_sundereswan