1941 മാർച്ച് 31-ന് തിരുവനന്തപുരം ജില്ലയിൽ കാരകുളം പഞ്ചായത്തിൽ ജനിച്ചു. അച്ഛൻഃ വിശ്വമംഗലത്ത് കെ.വാസുദേവൻ, അമ്മഃ സി. കാമാക്ഷി. കാരകുളം, കവടിയാർ എന്നിവിടങ്ങളിലെ സ്‌ക്കൂളുകളിലും തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളേജ് (ഇപ്പോഴത്തെ ഗവ. ആർട്‌സ് കോളേജ്), യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലും വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ജനയുഗം പത്രാധിപസമിതിയിൽ അംഗമായിരുന്നു. വിവിധ ശ്രീനാരായണകോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ശിവഗിരി ശ്രീനാരായണ കോളേജിൽ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1996-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. വിവിധ സാഹിത്യസാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. യുവകലാസാഹിതി സംസ്ഥാനക്കമ്മിറ്റി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഭരണസമിതി അംഗം, കോണ്ടിനന്റ,് ചിത്രാഞ്ജലി, ക്രിട്ടിക്സ് വ്യൂ എന്നീ മാസികകളുടെ എഡിറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ യുവകലാസാഹിതി സംസ്ഥാനക്കമ്മറ്റി രക്ഷാധികാരി, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ വൈസ്‌പ്രസിഡന്റ്, തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്മാരകം മാനേജിംഗ് കമ്മിറ്റി അംഗം, വിവേകോദയം (ത്രൈമാസികം) എഡിറ്റർ, പ്രഭാത് ബുക്ക്‌ഹൗസിന്റെയും പ്രഭാത് ന്യൂസ് റീൽ മാസികയുടെയും എഡിറ്റർ.
കഴിഞ്ഞ നാലു ദശകങ്ങളിലേറെ കാലമായി ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തുന്നു. കൃതികൾഃ വാല്‌മീകം, സാക്ഷി (കവിതകൾ), ഗാനോപഹാരം (ഗാനങ്ങൾ) സിനിമ ഇന്നലെ ഇന്ന് (പഠനം) കുമാരനാശാന്റെ വീണപൂവ്, നളിനി, ലീല, ചിന്താവിഷ്‌ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നീ കൃതികളുടെയും എ.ആർ. രാജരാജവർമ്മയുടെ മലയാള ശാകുന്തളത്തിന്റെയും വ്യാഖ്യാനം, മാന്ത്രികക്കോഴി (ബാലസാഹിത്യം) മലയാളവ്യാകരണം, മലയാളം രചന മുതലായവ. വി. സുന്ദരേശൻ, അനിലൻ എന്നീ പേരുകളിലും എഴുതാറുണ്ട്.
ഭാര്യഃ കെ.സുലത, മക്കൾഃ ഡാലിയ, ദുലാരി.
വിലാസം
പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, സർഗം, 18-എൻ.പി.പി.നഗർ, പേരൂർക്കട. പി.ഒ. തിരുവനന്തപുരം
Address:
Phone: 0471 430310
Post Code: 695005