മിഴിമുനകളിൽ രുധിരസ്വപ്‌നങ്ങൾ
ചുഴലിക്കാററുകൾ പദങ്ങളിൽ
-എല്ലാം പഴയനാളുകൾ.
മനോവിപഞ്ചിയിലപസ്വരങ്ങളിൽ
പുതിയനാളുകൾ പുകഞ്ഞുതീരുന്നു!
കരിഞ്ഞഗന്ധങ്ങളിടകലർന്നെത്തി
വരിഞ്ഞുകെട്ടുന്നു.
ചപലമാം ഗാത്രം പിടയുന്നു, മോഹം
പടിയിറങ്ങുവാൻ മടിച്ചുനിൽക്കുന്നു
മിഴികളിൽ കരിനിഴലുകൾമൂടി
വഴിമറയ്‌ക്കുന്നു!
അഹിതചിന്തകൾക്കറുതിനീളുന്നു
അഭയമന്ത്രങ്ങൾ മറന്നുപോകുന്നു,
ലയമധുരമാം മഹിതസംഗീത-
മൊഴുകിയെത്തുമ്പോൾ ശ്രുതിയടയുന്നു,
എവിടെ നിന്നതിൻ വഴിയറിയാതെ
തിരിയണയുന്നു!
Generated from archived content: karinthiri.html Author: viswa_sundereswan