വച്ചു ജീവിതച്ചന്തയിൽ സ്വപ്‌നം
വിൽക്കുവാൻ കാത്തിരിക്കുന്നു, കാലം-
വന്നുപോകും വഴികളായ് കോലം.
അല്പഭാഗ്യങ്ങൾ വിറ്റിനിവേണം
മററുഭാഗ്യങ്ങൾ കൈവരിക്കേണം.
വന്നവരിരുകൈയാലെടുത്തു
കൊട്ടിനോക്കുന്നു, തങ്ങളിൽ മുട്ടി
തൃപ്‌തി തേടുന്നു!
പൊളളവാക്കിന്നകം നിറച്ചീടാ-
നുളള നോക്കുകൾ തമ്മിൽ നീട്ടുന്നു.
തമ്മിലായ് വിലത്തർക്കം പറഞ്ഞു
നിന്നവർ പുതുഭാഗ്യം തിരഞ്ഞു
വന്നമാർഗം മറന്നിറങ്ങുന്നു.
വിൽക്കുവാൻവച്ച ജീവിതമൂല്യം
വററിവേണ്ടാച്ചരക്കായിടുന്നു
മിച്ചജിവിതം വെന്തുതീരുന്നു!.
Generated from archived content: chantha.html Author: viswa_sundereswan
Click this button or press Ctrl+G to toggle between Malayalam and English