വിഷു ഒരു പുണ്യകാലമാണ്. ഒരു കൊല്ലത്തിന്റെ പിറവി. അതായത് രാവും പകലും ഒരുപോലെയാകുന്ന, കൃത്യമാകുന്ന ദിവസം. അതാണ് വിഷുവിന്റെ പ്രത്യേകത. നന്മയുടെ ദിവസാണേ. അതോണ്ട് എല്ലാരും നന്നായി വിഷു ആഘോഷിക്കുക. വിഷുക്കണി കാണണം, കണിവെളളരി, കണിക്കൊന്ന, ഒണക്കലരി, അലക്കിയമുണ്ട്, വാൽക്കണ്ണാടി എന്നിവയൊക്കെ വച്ച് എല്ലാവരും വിഷുക്കണിയൊരുക്കണം. എല്ലാ കുട്ട്യോൾക്കും വിഷുക്കൈനീട്ടം കൊടുക്കാൻ മറക്കരുത്. കുട്ട്യോൾക്കത് നല്ല സന്തോഷാകും. അതൊക്കെ ഒരു രസാണേ. പിന്നെ പടക്കം പൊട്ടിക്കണം, പൂത്തിരീം, കമ്പിത്തിരീം, മാലപ്പടക്കോം എല്ലാം അങ്ങ്‌ട് പൊട്ടിയ്‌ക്കാം. അന്തരീക്ഷത്തിലുളള വിഷമാലിന്യങ്ങള് നശിക്കാൻ വേണ്ടീട്ടാ യഥാർത്ഥത്തിൽ ഇങ്ങിനെ പടക്കം കത്തിക്കണത്. ഊണിന് മാമ്പഴക്കൂട്ടം വയ്‌ക്കാൻ മറക്കരുത്. വിഷൂന്റെ ഒരു പ്രത്യേകതയാ അത്.
എല്ലാവർക്കും നല്ലതുവരട്ടെ; പുഴയുടെ വായനക്കാർക്കും ലോകത്തിലുളള എല്ലാവർക്കും ഈ വയസന്റെ വിഷു ആശംസകൾ.
Generated from archived content: vishu_greetings.html