അങ്ങകലെ ചക്രവാള സീമയിൽ സ്‌ഫുരിക്കും.
രക്താഭവർണ്ണത്തിൽ ജ്വലിക്കും സ്‌ഫുരണങ്ങൾ തൻ.
വീഥിയിൽ യാത്രയാകുന്ന സഞ്ചാരി ഞാൻ.
കാലത്തിൻ അതിർ വരമ്പിലൂടെ യാത്രയാകുന്നു-
ഞാൻ നിശ്ചയിച്ചുറച്ചപോൽ.
പാഥേയം കൈയ്യിലില്ല ആയുധങ്ങളും ഇല്ല-
എൻ സുരക്ഷക്കായ്.
ഭൂതകാലത്തിന്റെ അഴുക്ക് ചാലുകൾ നീന്തിക്കയറി
പുതു നാമ്പിനായ് കൊതിക്കുന്ന എൻ മനസ്സിനു കൂട്ട്
എൻ നഷ്‌ടസ്വപ്‌നങ്ങൾ മാത്രം.
Generated from archived content: poem1_nov2_10.html Author: vishnu_rv