ആധുനിക ശാസ്‌ത്രവും ഭാരത ഇതിഹാസങ്ങളും

ആധുനിക ശാസ്‌ത്രവും ഇതിഹാസങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌. പല ആധുനിക കണ്ടുപിടുത്തങ്ങളും ഇത്‌ അടിവരയിട്ട്‌ തെളിയിക്കുന്നുണ്ട്‌. വളരെ പിറകിലോട്ട്‌ പോയാൽ വിമാനം തന്നെ ഉദാഹരണമായി എടുക്കാൻ കഴിയും. ഭാരതത്തിലെ പുരാണ ഇതിഹാസമായ രാമായണത്തിൽ രാക്ഷസരാജാവായ രാവണന്റെ വാഹനം പുഷ്‌പക വിമാനം എന്നു പരാമർശിച്ചിരിക്കുന്നു. പിന്നീട്‌ എത്രയോ വർഷങ്ങൾക്ക്‌ ശേഷമാണ്‌ 1903 ഡിസംബർ 17ന്‌ റൈറ്റ്‌ സഹോദരൻമാർ വിമാനം കണ്ടുപിടിച്ചത്‌. പ്രാചീന കാലത്ത്‌ തന്നെ ഭാരതത്തിൽ വിമാനത്തെ കുറിച്ചു ചിന്തിച്ചിരിക്കാം അഥവാ നിർമിച്ചിരിക്കാം എന്നു അനുമാനിക്കാൻ കഴിയും. വാർത്താവിനിമയ രംഗത്തെ കുതിച്ചുചാട്ടത്തിന്‌ വഴി വച്ചത്‌ തൽസമയസംപ്രേഷണ ഉപാധികളുടെ കണ്ടുപിടിത്തത്തോടെയാണ്‌. ശ്രീ മഹാഭാഗവതത്തിൽ ശകുന്തള ദുഷ്യന്തനെ ഗാന്ധർവ വിധി പ്രകാരം (രഹസ്യമായ്‌) വിവാഹം കഴിക്കുന്നത്‌ ശകുന്തളയുടെ വളർത്തച്ഛനായ കണ്വാ മഹർഷിക്ക്‌ സ്വർഗ ലോകത്തിരുന്നു തൽസമയം തന്നെ കാണാൻ കഴിഞ്ഞിരുന്നു എന്ന്‌ ആലേഖനം ചെയ്യപെട്ടിരിക്കുന്നു. ഭാഗവതത്തിലും മറ്റും അശരീരി എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ കാണാം. അശരീരി എന്നാൽ ശരീരമില്ലാത്ത ശബ്‌ദം. മാർക്കോണി റേഡിയോ കണ്ടുപിടിച്ചതോടെ ഈ പദം അർഥവത്തായി കൂടുതൽ ശോഭിച്ചു. ഇയാൻ വിൽമുട്ട്‌ ക്ലോണിംഗിലൂടെ ഡോളി എന്ന ചെമ്മരിയാടിന്‌ ജൻമം നൽകി ഒരു ജീവിയുടെ ജീവകോശത്തിൽ നിന്ന്‌ അതേസ്വഭാവമുളള മറ്റൊരു ജീവിയെ സൃഷ്‌ടിക്കുന്ന രീതിയാണ്‌ ക്ലോണിംഗ്‌. മഹാഭാരതത്തിൽ കൗരവർ ജനിച്ചതും ക്ലോണിംഗിലൂടെയാണ്‌. പക്ഷേ ടെസ്‌റ്റൂബിനു പകരം മൺകുടമാണിവിടെ ഉപയോഗിച്ചതെന്നു മാത്രം. ഗാന്ധാരി പ്രസവിച്ച മാംസ പിണ്‌ഢത്തെ നൂറ്‌ കഷണമായ്‌ മുറിച്ച്‌ നൂറ്‌ കുടത്തിനകത്താക്കി ബാക്കി വന്ന ഭാഗങ്ങൾ നൂറ്റൊന്നാമത്തെ കലത്തിലാക്കി നിശ്ചിത ദിവസം മൂടിവച്ചതിനെ തുടർന്നാണ്‌ കൗരവർ 101 പേർ ജനിച്ചത്‌ എന്നാണ്‌ മഹാഭാരതം പറയുന്നത്‌. ലോകത്തെ നശിപ്പിക്കാനുതകുന്ന തരത്തിലുള്ള ബ്രഹ്‌മാസ്‌ത്രമാണ്‌ ഇന്നത്തെ ആറ്റം ബോംബിന്റെ പ്രാചീന ഗോത്രമെന്നു നിഗമിക്കാൻ കഴിയും. ഉറവവറ്റാത്ത ചിന്താധാരയും ശാസ്‌ത്ര സത്യങ്ങളുടെ കലവറയാണ്‌ ഭാരത ഇതിഹാസങ്ങൾ.

Generated from archived content: essay1_dec10_10.html Author: vishnu_rv

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here