മുറ്റമടിക്കുന്ന വെളളമയിൽ

ചട്ടമുണ്ടിന്റെ ഞൊറിവുകൾ

അമ്മയെ വെളള മയിലാക്കി.

മഴക്കാറുളള പുലർച്ചകളിൽ

മുറ്റമടിക്കുന്ന അമ്മ

മയിൽ തന്നെയായിരുന്നു;

മുറ്റമടിക്കുന്ന വെളളമയിൽ!

കുരിപ്പകളുടെ കുന്നുകൾ,

കുഴിയാനച്ചോർപ്പകൾ,

രാക്കണ്ണുനീരൊലിക്കുന്ന

കരിയിലച്ചേറുകൾ

അമ്മയെല്ലാമടിച്ചുമാറ്റി.

(വെടിപ്പായ മുറ്റത്ത്‌

ചൂലിന്റെ പേനമുനകൾ

ന ന നയെന്നു

കവിതകളെഴുതി)

കടകുത്തിച്ചൂലൊതുക്കി

തിരിച്ചുനടക്കേ

ശ്രദ്ധിച്ചിട്ടുണ്ടാവണം

കാൽപ്പാടു വീഴ്‌ത്തി

ശേലുകളഞ്ഞില്ല മുറ്റം,

വെളളമയിൽ പറന്നിട്ടുണ്ടാവും!!!

Generated from archived content: poem2_may31_06.html Author: vinu_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English