ജീസസ്,
വീണ്ടുമാ കുറുക്കന്മാർ
പറ്റിക്കും മുമ്പ്
ചിത്രകഥകളിൽ നിന്ന്
ഇറങ്ങി നടക്കുകയാണ്.
പുതിയ നിയമത്തിന്റെ
തഴമ്പുണ്ട് മുതുകിൽ,
കലിയുഗത്തിന്റെ
തിണർപ്പുകളൂരയിൽ,
പരിഹാസക്കുരിശാണ്
ചുമലിൽ…
അതുകൊണ്ട് ജീസസ്,
ഇനിയുമാ കുട്ടികൾ
കളിയാക്കും മുമ്പ്
കളളക്കഥകളുടെ
തടവു ചാടുകയാണ്.
വലിയ വിഴുപ്പുക്കെട്ടായീ-
ഭൂമി, ചുളിഞ്ഞ
അഴുക്കുശീലയാകാശം
ജീസസ്, ഇപ്പോളിവിടം
പതിന്നാലാമിടം;
ചുറ്റിലുമലക്കുകല്ലുകൾ….
എങ്കിലുമാരെന്നെ ഒറ്റാൻ,
തൂക്കിലേറ്റാൻ…?
വെറും കഴുതയല്ലേ.
Generated from archived content: poem1_oct26_05.html Author: vinu_joseph