കഥയറിവുകൾ

കല്ല്‌ നനച്ച്‌
ചില്ല്‌ നിറത്തിൽ
വേരു കുടിച്ച്‌
വിശുദ്ധമായി
ഒരു തെളിനീർക്കഥയുണ്ടാകും.

മണ്ണടർന്ന്‌
ചൂണ്ട ചിരിച്ച്‌
തോണി നീങ്ങി
ഓളം തുളഞ്ഞ്‌
പുഴവായന തീരും.

അപ്പോഴും
ആരെങ്കിലും
എവിടൊക്കെയോ
ഇലയുലഞ്ഞ്‌
കൊമ്പ്‌ കുതറി
കൂട്‌ കുലുങ്ങി
പക്ഷി പറന്ന്‌
തലയാട്ടും ,

“എന്നിട്ട്‌…

Generated from archived content: poem_april4.html Author: vinod_tp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here