വാൽക്കഷ്‌ണങ്ങൾ

തെരുവുപട്ടിയുടെ

ഓട്ടത്തിനിടയിലെ കരച്ചിൽ

ഒരു സംതൃപ്തിയാണ്‌

എറിഞ്ഞവന്‌.

ഒന്നും മിണ്ടാതെ

ഓട്ടം നിർത്തി

മെല്ലെ തിരിഞ്ഞുനോക്കി,

‘കട്ടതിനു കിട്ടി’-യെന്ന

ആ നടത്തം

ഉളളിൽ

ചൂടുവെളളത്തിന്റെ തിളപ്പാണ്‌

ഒഴിച്ചവന്‌.

വാലിൽ കടിച്ചതിന്റെ വേദന

ചേറിൽ കുളിച്ചവന്‌

കണ്ടത്തിനുചുറ്റും

ആർത്തവർ കൊടുത്ത കൊമ്പാണ്‌.

സ്‌ഫടികഹൃദയത്തിലെ

അനങ്ങുന്ന ചിത്രം

ഈ പുസ്തകത്തിലെ

നീയുറങ്ങാത്ത

ഒറ്റത്താളാണ്‌…!

Generated from archived content: poem2_aug4.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here