സ്പോൺസേർഡ്‌ പ്രോഗ്രാം

ചില്ലുതാളിൽ ജീവനറ്റ നേർരേഖകൾ

ഇലകളും പൂക്കളും ചൂടി-സ്മൃതിയുടെ

ചിരിയെ വരച്ചെടുക്കുമ്പോൾ, വസന്തം

നരകളെ ബട്ടൻ ഞെക്കി- മാറുന്ന ജാലക-

ക്കോണിലെന്നോർമ്മ തെറ്റുന്നു.

മിഴിച്ചല്ലയിൽ നിന്റെ പരിഭവം, പെയ്യുന്ന

മരം – അതിൽ ഞാൻ നനയുമ്പോൾ,

നിർവ്വികാരം – നമ്മളൊന്നും അറിഞ്ഞില്ല!

നാം രണ്ടുതീരങ്ങന്ന് ! ! !

ഒന്നമർത്തേണ്ടതേയുളളു ഞാൻ – വർഷവും

വേനലും വന്നുപോകുന്നു, ശിരസിൽ നി-

ന്നൊരു കിളിപ്പാട്ടുവറ്റുന്നു, ഇരുളിൽ നി-

ന്നൊരു ചിറകൊച്ചയെത്തുന്നു……

ചുറ്റിത്തിര​‍്ഞ്ഞാർമ്മ വീണ്ടുമെത്തുന്നതേ

ചില്ലുജനൽമിഴിക്കോണിൽ,

പാതിരാവിൽ പെരും മഴ-യതിൽ ചോരുന്ന

പഴയൊരാ കൂരതന്നുളിൽ,

പാൽനിലാവിൽ കുളിച്ചോർമ്മകൾ മേയുന്ന

കൂരിരുൾപ്പാടവരമ്പിൽ……..

തോളിലാരോ തട്ടി ഓർമ്മപ്പെടുത്തുന്നു;

“തീർന്നു നേരം – അറിഞ്ഞില്ലേ ! ? ”

ഇന്നേരമത്രയും കരയാതെ കരയിച്ച

കയ്പുനീരേ നുണഞ്ഞുളളൂ……

ഒരു നേരമെങ്കിലും പൊട്ടിച്ചിരിയുടെ….?

“നേരമായ്‌ പോകനീ…..” – വീണ്ടും.

മിഴികളിൽ, ചില്ലു ജാലകക്കാഴ്‌ചയിൽ-

കൊഴിയുന്ന പൂക്കൾ, ഇലകൾ…..

ആകെയിരുട്ടാണ്‌ (അല്ല, നാശം! – വീണ്ടും

കറന്റ്‌ പൊയ്‌പ്പോയതാണല്ലോ…!!).

Generated from archived content: poem1_nov9_06.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here