മറവി

വീണ്ടും

മൃതി മിഴികളിൽ ചൂണ്ടകൾ മറവിതൻ

ഇരപൊഴിക്കും വനങ്ങളിൽ, കണ്ണുനീർ-

ക്കടൽച്ചിരികളിൽ കണ്ടുമുട്ടുന്നു നാം.

പല വരികൾക്കു പിറകിൽ – ഇരുട്ടിന്റെ

വലകളിൽ മിഴി കൊഴിഞ്ഞ നേരങ്ങളിൽ

പണ്ട്‌,

പറഞ്ഞിരുന്നില്ലൊരുനാളുമെന്നെ നീ,

നിന്നെ ഞാൻ, നഷ്ടമാവുകയില്ലെന്ന്‌.

മരങ്ങൾ വറ്റു,മുൾക്കാടുവറ്റും വരൾ-

പ്പുഴകൾ വറ്റു,മിക്കണ്ണുകൾ വറ്റും

നീ ചിരിക്കും പകലിന്റെ വിളറിയ

പുസ്തകങ്ങളിൽ ഈയിരുട്ടിന്റെ

ചരിത രേഖയായ്‌ നീ ചിരിക്കും-

നന്ദി.

Generated from archived content: poem1_apr18_07.html Author: vinod_manammal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here