തെരുവു തുപ്പുന്ന
ചവറുകൾ തിന്ന്
കരിഞ്ഞ ശാഖയിൽ-
പ്പൊടിഞ്ഞ ചോരയിൽ,
ഈ മണൽച്ചാലിലെ
കണ്ണുനീർ ചില്ലിൽ
കുരുങ്ങുന്ന സിന്ദൂര-
പ്പൊട്ടിൽ; പതുക്കെ ഈ
സന്ധ്യയെ ഞാനും
എണ്ണിയെടുക്കുന്നു.
അസഹ്യതയുടെ
തളർന്ന കൈകളിൽ,
അറിഞ്ഞവയുടെ
അപാരതയിൽ, മേലെ
ഒറ്റപ്പെടലിന്റെ
കടൽക്കാക്കയിൽ; ഈ
നിമിഷപ്പൂവു ഞാൻ
കടമെടുക്കുന്നു.
പകൽ വെളിച്ചത്തിൽ
പൊളളും കടങ്ങളിൽ
ഇരുൾ വിരിക്കുമീ
പലിശക്കിടക്കയിൽ
വിളർത്തു വീഴുമ്പോൾ
ഈ കടം എഴുതി
തളളുമായിരിക്കും…
Generated from archived content: poem-sept7.html Author: vinod_manammal
Click this button or press Ctrl+G to toggle between Malayalam and English