വെയിൽ മിഴിയേറ്റു-
മരിച്ച പീലിയും
വളപ്പൊട്ടും കോർത്ത
വ്രണിത ശോകവും
നിലച്ച കൺകളിൽ
തുറിച്ച സ്വപ്നവും
ഇറുത്തെടുത്തതും
എറിഞ്ഞു തന്നതും
അകത്ത് ഞാൻ തന്നെ
ഒരുക്കിയിട്ടുണ്ട്…
വരാന്തകൾ, ചോക്കു-
തരികൾ – ഇരുളിൽ
വെളുത്ത ചിന്തകൾ,
നരച്ച ചിരികൾ…
(ബെല്ലടിക്കുന്നു)
മറക്കുന്നു നമ്മൾ-
പടിയിറങ്ങവെ;
വരണ്ട താളുകൾ….
വരികളൊക്കെയും
വായിച്ചറിഞ്ഞു – നിൻ
നിർവ്വികാരമാം
മിഴികളെ മാത്രം….
Generated from archived content: news1_sept7_07.html Author: vinod_manammal