രണ്ടു കവിതകള്‍

1.വിട പറയട്ടെ ഞാന്‍

ദുഃഖം-
ഞാന്‍ മരിച്ചതിലല്ല;
നീയില്ലാതത്തിലാണ്

നീ പണക്കാരിയായിരിക്കാം
പക്ഷെ –
നീ ഇത്ര മാത്രം പറയൂ
ഞാനൊരു പാമാരനായത്
ഒരു തെറ്റാണോ ?
ആരെയെങ്കിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?

ഓരോ നിമിഷവും
നിന്നെ ഞാന്‍ ഓര്‍മ്മിക്കുന്നു;
ഓരോ നിമിഷവും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു;
നിന്നെ മറന്നു ഒരു നിമിഷം പോലും;
ഞാനിരുന്നിട്ടില്ല ;
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത് ഒരു തെറ്റാണോ ?

എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍
എന്റെ ശവത്തിനൊരു കോടി തരൂ
കണ്ണില്‍ നിറയെ കണ്ണീരുമായി
ഇത്തിരി ഒന്ന് മുഖം കാണിക്കൂ
നിന്റെ ലോകത്തോട്‌ വിട പറയട്ടെ ഞാന്‍

നീ പണത്തിനു സ്നേഹം വിറ്റു;
ഒരു പാവപെട്ടവന്റെ സ്നേഹം തട്ടി മാറ്റി.
ഇനി പണത്തിന്റെ കൂട്ട് വിടൂ
ഞാനും നിന്നെ സ്നേഹിച്ചതല്ലേ
നിന്റെ സ്നേഹത്തില്‍ അലിയട്ടെ ഞാന്‍
നിന്റെ ലോകത്തോട്‌ വിട പറയട്ടെ ഞാന്‍

2.ഏകാകി ഞാന്‍

നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.
ഏക മോഹം, ഏകാകി ഞാന്‍…
എന്മനസ്സിന്‍ എതോകോണില്‍…
നിന്‍ മുഖപടലം…
നിന്‍ സ്നേഹഭാവം…
നിന്‍ മന്ദഹാസം.
നിന്‍ ഹൃദയ രാഗം;
മാത്രം തേടും –
വെറും ഏകാകി ഞാന്‍.

നിന്‍ സ്വപ്നക്കൂടിലെ;
കിളിയായ് ഞാന്‍ മാറിടാം,
നിന്‍ സ്വപ്ന വാടിയിലെ;
പുഷ്പമായ് ഞാന്‍ മാറിടാം,
എന്‍ മോഹഗാനനാദം…
നിന്‍ മനക്കാതിലെത്തുമോ…?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.

എന്മോഹരാഗത്തിലലിഞ്ഞിടാന്‍…
എന്‍ ഹൃദയ താള മറിഞ്ഞീടാന്‍…
ഒരു സ്വപ്നത്തിലെങ്കിലും;
നീ വന്നിടുമോ…?
നിന്‍ ഹൃദയ രാഗം;
മാത്രം തേടും-
വെറും ഏകാകി ഞാന്‍.

Generated from archived content: poem1_mar29_12.html Author: vinod_chirayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here