മൂന്ന്‌ കവിതകൾ

ആഴങ്ങളിൽ നഷ്‌ടപ്പെട്ടവർ

അവർ ആഴങ്ങൾ സ്വപ്‌നം കണ്ടിരുന്നുവോ?
അതോ ആഴങ്ങൾ അവരെ സ്വപ്‌നം കണ്ടിരുന്നുവോ?
എന്തായിരിക്കും അവർ ആഴത്തിൽ ദർശിച്ചത്‌?
അതോ തന്റെ രഹസ്യങ്ങൾ വെളിവാകും മുൻപെ
ആഴങ്ങൾ അവരെ പുണർന്നുവോ?

സ്വപ്‌നം

എപ്പോഴോ ഞാൻ സ്വപ്‌നം കാണാൻ മറന്നു
ദുഃസ്വപ്‌നങ്ങൾ കാണാത്തതിൽ ഞാൻ സന്തോഷിച്ചു
പിന്നീടറിഞ്ഞു മറ്റുള്ളവർ എന്നെ സ്വപ്‌നം കാണുന്നുവെന്ന്‌
അവർ പറയുന്നു “ചത്താലും പോവില്ലെ പണ്ടാരം”.

ചോര

ചോരയ്‌ക്കു വിലയില്ലാത്ത നാട്ടിൽ
ചോര ചിന്തിയിട്ടെന്തു കാര്യം
ചിന്തിയ ചോര തന്റേതല്ലെങ്കിൽ
അതിലൊട്ടുമില്ല കാര്യം.
ചിന്തേണ്ടിന്ന ചോരയെ കുറിച്ചോർക്കുമ്പോൾ
ചിന്തിയ ചോര ആരോർക്കാൻ, ആർക്കുണ്ടു നേരം.

Generated from archived content: poem1_jan25_10.html Author: vineethu_e

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here