വൃക്ഷം
കടപുഴകി വീണപ്പോഴാണ്
തണലിന്റെ വിലയറിഞ്ഞത്.
മയക്കം
വിട്ടുണർന്നപ്പോഴാണ്
കണ്ടത് പാഴ്‌ക്കിനാവെന്നറിഞ്ഞത്.
ഒറ്റപ്പെടൽ
അസഹ്യമായപ്പോഴാണ്
സ്നേഹത്തിന്റെ മഹത്വമറിഞ്ഞത്.
പുഷ്പം
വാടിക്കരിഞ്ഞപ്പോഴാണ്
സുഗന്ധമെന്തന്നറിഞ്ഞത്.
സമയം
ദ്രുതഗതിയിൽ
പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു.
തിരശ്ശീല
വീഴും മുമ്പ്
ഓടക്കുഴലിൽ
മനോഹരമായ ഗാനമാലപിക്കണം.
Generated from archived content: poem2_june29_07.html Author: vineeth_mc