ജീവിതം

വസന്തത്തില്‍
പുഷ്പിച്ച് ഗ്രീഷമത്തില്‍
കൊഴിയുന്ന
മരമാണ്

ചിത്രാരന്‍
വെള്ളത്തില്‍ വരച്ച
വരയാണ്.

ഇലത്തുമ്പില്‍
തങ്ങി നില്‍ക്കുന്ന
മഴത്തുള്ളിയാണ്

നിലത്തു
വീണാലുടയുന്ന
കണ്ണാടിയാണ്

പൂപ്പ
പൊട്ടിച്ചു വരുന്ന
പൂമ്പാറ്റയാണ്

മേശപ്പുറത്ത്
കത്തിച്ചു വെച്ച
മെഴുകുതിരിയാണ്.

Generated from archived content: poem1_apr10_12.html Author: vineeth_mc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English