ചുണ്ടുകളിൽ
ചുംബനം അവസാനിക്കാതിരുന്നിട്ടും
ഹൃദയങ്ങളിൽ
പ്രണയം കെട്ടടങ്ങാതിരുന്നിട്ടും
യാത്രപറച്ചിലിൽ
സ്‌നേഹം വേർപിരിയാതിരുന്നിട്ടും,
നമ്മുടെ
ഹൃദയങ്ങളിൽ സന്തോഷങ്ങൾ
അപഹരിക്കപ്പെട്ടതെന്തേ?
നമ്മുടെ
പ്രഭാതങ്ങളിൽ പ്രദോഷങ്ങൾ
കലർന്നതെന്തേ?
നമ്മിലെ
പച്ചിലക്കാടുകൾ കത്തിയെരിഞ്ഞതെന്തേ?
നമുക്കു നമ്മൾ
പരസ്പരം മരിച്ചതെന്തേ?
Generated from archived content: poem_virham.html Author: vinayak_nirmal