സ്വാതന്ത്ര്യം

 

തീർന്നു പോയ ഒന്നിനെ
ഏതുവരേക്കും
ഉണ്ടെന്നു സങ്കൽപ്പിക്കും?

ഉറക്കത്തിലെങ്കിലും
പറഞ്ഞു പോകാതിരിക്കുമോ?

അറിയാതെ
പറഞ്ഞു പോകുന്നവരുടെ വായ
എത്ര പേർക്ക്‌
ഉറക്കമിളച്ച്‌
പൊത്താനാകും.

Generated from archived content: poem2_mar14_09.html Author: vimeesh_maniyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here