ഉപകാരം

അയാൾക്ക്‌

ഭ്രാന്തുവരാറുളളത്‌

നാട്ടുകാർക്ക്‌

സഹായമാണ്‌.

കാരണമൊന്നും കൂടാതെ

കടം തരും

അരിയും മറ്റുവീട്ടുസാമാനങ്ങളുമായ്‌

ആരുടെ വീട്ടിലും

കയറിച്ചെല്ലും

ഏതൊരു സങ്കടവും

ഉളളലിഞ്ഞ്‌ കേൾക്കും

എപ്പൊഴും കൂട്ടിനുണ്ടാകുമെന്ന്‌

നിറഞ്ഞാശ്വസിപ്പിക്കയും ചെയ്യും.

അയാൾക്ക്‌

ഭ്രാന്തുവരുന്നത്‌

ഞങ്ങൾ നാട്ടുകാർക്ക്‌

വലിയ ഉപകാരമാണ്‌.

Generated from archived content: poem1_may30_08.html Author: vimeesh_maniyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here