അച്‌ഛൻ കാറിൽ ചാഞ്ഞു മയങ്ങുന്ന ഒരു ശിശുവിനെപ്പോലെ. വാർദ്ധക്യം രണ്ടാം ബാല്യ മാണെന്ന് എവിടെയോ വായിച്ചത്, അല്ലെങ്കിൽ ആരോ പറഞ്ഞത്, അയാൾ ഓർത്തു.
പീളകെട്ടിയ കണ്ണുകളിൽ ജീവിതത്തെക്കുറിച്ചുളള ഉത്‌കണ്‌ഠ. അതോ വിരക്തിയോ?
വൈകുന്നേരത്തിന്റെ ശാന്തതയും ആർദ്രതയും-അല്ല, അതൊന്നുമല്ല. അച്‌ഛ ൻ അതിനൊക്കെ അതീതനാണ്.
തൊണ്ണൂറിന്റെ ആലസ്യമൊന്നും ഇതുവരെ കണ്ടില്ല. ഒന്നിനോടും തോറ്റുകൊടുക്കാത്ത മനസ്സും ശരീരവും. ഈയിടെ നഗരത്തിലെ ഡോക്‌ടറെ കാണാൻ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. അപ്പോഴും അമ്മയുടെ ചെറിയ അസുഖ ങ്ങളെക്കുറിച്ചായിരുന്നു അച്‌ഛന് വേവലാതി. അക്കാര്യം ആദ്യം ഡോക്‌ടറോടു പറയണമെന്ന് അയാളെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ കയറിയപാടെ അച്‌ഛൻ തന്നെ യാണത് പറഞ്ഞത്. ഡോക്‌ടർ ചിരിച്ചിട്ട് അച്‌ഛന്റെ വിവരം ആരാഞ്ഞു. ശീർ ഷാസനവും വിറകു കീറൽ പോലെ യുളള വ്യായാമങ്ങളും ഒഴിവാക്കണ മെന്നു പറഞ്ഞപ്പോൾ മനസ്സില്ലാമന സ്സോടെ അച്‌ഛൻ വഴങ്ങുകയായിരുന്നു.
പുകവലിയുടെ കാര്യം സ്വയം വെളിവാക്കി. പത്ത് പതിനഞ്ച് ബീഡി. മകൻ ഉപേക്ഷിക്കുന്ന പായ്‌ക്കറ്റുകളിൽ ശേഷിക്കുന്ന സിഗരറ്റും ചില പ്പോൾ കിട്ടും. ഇത് തുടർന്നോട്ടെ?
ഡോക്‌ടർ ചിരിച്ചു.
കാരണവർക്ക് ഇപ്പോൾ പ്രത്യേക അസുഖ മൊന്നുമില്ല. പുകവലി- എണ്ണം കുറയ്‌ക്കുക.
അച്‌ഛൻ ഇറങ്ങിയപ്പോൾ ഡോക്‌ടർ അയാളെ വിളിച്ചു പറഞ്ഞുഃ ‘അവസാന ആഗ്രഹങ്ങളല്ലേ. ഒന്നും തടയാൻ പോകണ്ട. കഠിനമായ വ്യായാമങ്ങൾ മാത്രം ഒഴിവാക്കാൻ പറയണം.’ അച്‌ഛന്റെ ജീവചരിത്രക്കു റിപ്പ് എഴുതിയെടുത്തപ്പോൾ അയാൾ ചോദിച്ചുഃ ഡോ ക്‌ടർ ഒരുപാട് സമയമെടുത്തല്ലോ.
‘എനിക്ക് ഇങ്ങനെ ഒരു രോഗി ആദ്യമാണ്. ഒരു റിക്കാഡായി ഇത് ഡയറിയിൽ കിടക്കട്ടെ എന്നു കരുതി.
ഇത് കുറിച്ച ഡോക്‌ടർ കുറച്ചു ദിവസം കഴിഞ്ഞ് നാൽ പ്പത്തഞ്ചാം വയസ്സിൽ ഹൃദ്രോഗബാധയാൽ മരിച്ചത് പത്ര ത്തിൽ വായിച്ചു.
വയലേലയുടെ കരയിലൂടെയുളള യാത്രയിൽ അച്‌ഛന്റെ അധ്വാനം കതിർ വിരിച്ച യാഥാർത്ഥ്യങ്ങൾ അയാളെ ഉണ ർത്തി. എല്ലിൻക്കൂട്ടിൽ പിടയുന്ന ചേതനയിൽ എല്ലാം അസ് തമിക്കാൻ പോവുകയാണോ. ശ്വാസമിടിപ്പ് കൂടുന്നപോലെ തോന്നി. അച്‌ഛന്റെ ദുർബലമായ കൈ അയാളുടെ വിരലു കളിൽ അമർത്തിപ്പിടിച്ചു-രക്ഷപ്പെടാൻ ഒരു പിടിവളളി പോലെ.
അടിയന്തിരമായി ആശുപത്രിയിലാക്കണമെന്ന് ഡോക്‌ടർ പറഞ്ഞിട്ട് രണ്ടുമൂന്നു ദിവസമായത്രെ. സമയക്കുറവു കാരണം ഏട്ടൻ ഇതാരോടും പറഞ്ഞില്ല. അവസാനമായെന്നു കരുതി അച്‌ഛൻ ധ്യാനത്തിലായി. ആശുപത്രിയിൽ കിടക്കാൻ തയ്യാറല്ലായിരുന്നു. ദിനചര്യകൾ തെറ്റുന്ന യാതൊന്നും അച്‌ഛ ന് ആലോചിക്കാനെ വയ്യ. ഈ തൊണ്ണൂറ് വർഷത്തിനിടയിൽ അത് വേണ്ടിവന്നിട്ടുമില്ല. ഡോക്‌ടറെ കണ്ടപ്പോൾ പറഞ്ഞു.
ഒരു എക്‌സറേ എങ്കിലും എടുക്കണം. ടി.ബിയുടെ സംശ യമുണ്ട്. ഏട്ടനോട് പറഞ്ഞിരുന്നല്ലോ?
അടുത്തുളള ഓഫീസിലെത്തി ഏട്ടനെ കണ്ടു. ഡോക്‌ടറെ കണ്ട കാര്യം പറഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞുഃ ’ഇനി എക്‌സ് റേയും ചികിത്സയും. എന്തിനാ പാഴ്‌വേല. തൊണ്ണൂറാംപ ക്കത്ത് ഇനി ജീവിപ്പിച്ചിട്ടെന്താ കാര്യം. ബി പ്രാക്‌ടിക്കൽ. നിങ്ങൾക്കൊക്കെ ഉടനെ വണ്ടി കയറാം. തുടർന്ന് വിഷമി ക്കുന്നത് ഞാനാണ്. ഡ്രിപ്പും മരുന്നും ഒക്കെ. ആർക്കാ ഇതിനൊക്കെ നേരം. നിനക്ക് നിർബന്ധമാണെങ്കിൽ എന്തും ആയിക്കോളൂ. എനിക്ക് ഇവിടെ നിന്നിറങ്ങാൻ കഴിയില്ല.‘
പടിയിറങ്ങി ഉച്ചവെയിലിലേക്കിറങ്ങുമ്പോൾ അയാൾക്ക് സ്വബോധം നഷ്‌ടമായപോലെ തോന്നി. വിയർത്തു കുളിച്ചു. തല കറങ്ങുന്നപോലെ, ആ വലിയ ഓഫീസിലെ സന്ദർശക ർക്കായുളള ഇരിപ്പിടത്തിൽ മയങ്ങിയ അയാളെ ഉണർ ത്തിയത് അച്‌ഛൻ ഉരുക്കഴിച്ച ദേവീമന്ത്രമാണ്. ’പൈസയു ണ്ടല്ലോ‘- ഒരുപചാരത്തിനായാലും ഇങ്ങനെ ചോദിക്കുമെന്ന് കരുതി.
ഇല്ല. ഏട്ടനിൽ നിന്ന് അതും ഉണ്ടായില്ല. ഡ്രൈവറുടെ സഹായത്താൽ അച്‌ഛനെ കാറിൽ താങ്ങിക്കിടത്തുമ്പോൾ അച്‌ഛനും പറഞ്ഞു- ’ഇനി എന്തിനാടാ ഇതൊക്കെ?‘
അച്‌ഛൻ ഉറങ്ങുകയാണ്, ഒരു ശിശുവിനെപ്പോലെ.
ബാല്യകൗമാരങ്ങളിലേക്ക് അയാളുടെ മനസ്സ് ചിറകു വച്ചു പറന്നു. ഒന്നിന്റെ പകുതി അരയാണെന്ന് പറയാഞ്ഞതിന് സ്‌കൂൾ മാഷായ അച്‌ഛനിൽ നിന്നു കിട്ടിയ ശിക്ഷ. ഉത്തരം അറിയാമായിരുന്നു. എങ്കിലും ഒരു വാശിക്ക് തെറ്റിച്ച് പറഞ്ഞു. കാലും മുക്കാലും ഉത്തരമായി പറഞ്ഞു-അച്‌ഛന്റെ വടി പല തവണ തുടയിൽ പതിച്ച് നീര് കെട്ടി. ഒടുവിൽ അമ്മ യാണ് അടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്-ഉത്തരം പറയാ തെ തന്നെ.
’ഒരക്ഷരം പോലും പഠിക്കാതെ നാണം കെടുത്താൻ നടക്കുന്നവൻ. തിന്നുന്നതിന് ഒരു കുറവുമില്ല-ഒരിക്കൽ രണ്ടാമത് ചോറ് ചോദിച്ചപ്പോൾ കിട്ടിയ ശകാരം. എന്തോ, പിന്നീടൊരിക്കലും രണ്ടാമത് അയാൾ ചോറ് വാങ്ങിയിട്ടില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വാശിയുടെ കഥ അങ്ങനെ.
അച്‌ഛനു പിന്നാലെ തൂമ്പയുമേന്തി നെൽപ്പാടങ്ങ ൾക്കിടയിലൂടെ നടക്കുമ്പോൾ ധാരാളം ഉപദേശങ്ങൾ കിട്ടി. പ്രീഡിഗ്രി പരീക്ഷയിൽ രണ്ടാമതു തവണയും നമ്പർ ഇല്ലെന്നറിഞ്ഞ് അപമാനിതനായ പോലെ തോന്നി.
പോകട്ടെ. ഒരിക്കൽകൂടി നന്നായി പഠിച്ചെഴുത്. നീ ജയിക്കും.
സർട്ടിഫിക്കറ്റുകളെല്ലാം നഷ്‌ടപ്പെട്ട് ഒരിക്കൽ വീട്ടിലെത്തിയപ്പോഴും അച്‌ഛൻ പറഞ്ഞു. ഒക്കെക്കിട്ടും. ദേവി നമ്മെ ചതിക്കില്ല. പരീക്ഷണമാണ്. ധർമ്മസമരങ്ങളിൽ പലതിലും പരാജയപ്പെട്ടിട്ടും പഴയകാല നാട്ടുപ്രമാണിമാർ പലരും അകന്നു പോ യിട്ടും അച്‌ഛനെ ഒരിക്കലും നിരാശനായി കണ്ടിട്ടില്ല.
ഏട്ടനുവേണ്ടി വസ്‌തുവകകളിൽ മിക്കതും വിൽക്കേണ്ടി വന്നപ്പോഴാണ് അച്‌ഛൻ ദുഃഖിതനായി കണ്ടത്. മണ്ണ് അച്‌ഛന്റെ സർവ്വസ്വവുമായിരുന്നു.
എക്‌സ്‌റേയിൽ കുഴപ്പമൊന്നുമില്ല. അച്‌ഛൻ രക്ഷപ്പെട്ടു. വാർദ്ധക്യത്തിന്റെ ക്ഷീണമേ ഉളളൂ.
അമാവാസി നാളിൽ പതിവുളള ദേവീപൂജയ്‌ക്കായി വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ അച്‌ഛൻ തലകറങ്ങി വീണുപോയി. അന്നുമുതൽ രോഗങ്ങൾ ഓരോന്നായി അടുത്തുകൂടി.
അതിന്റെ തലേന്ന് കൂട്ടുകാരുമായി മദ്യപിച്ചെത്തിയ ഏട്ടന്റെ പ്രകടനമാണ് അച്‌ഛന്റെ സമനില തെറ്റിച്ചതെന്ന് പിന്നീടറിഞ്ഞു.
അയാൾ എത്തുന്ന ദിവസങ്ങളിൽ, അച്‌ഛന് ഉന്മേഷമാവും. നിർബന്ധമായും, കസേരയിൽ പിടിച്ചിരുത്തി വർത്തമാനം പറയുമ്പോൾ, കുളിപ്പിക്കുമ്പോൾ ദേഷ്യപ്പെ ടുമായിരുന്നു എങ്കിലും ഇനി ആർക്കുവേണ്ടിയാടാ ജീവിച്ചിരിക്കുന്നത് ഇടയ്‌ക്കൊക്കെ ചോദിക്കുമായിരുന്നു.
ഒടുവിൽ നഗരത്തിലെ ഡോക്‌ടറുമായെത്തുമ്പോൾ എല്ലാം കഴിഞ്ഞിരുന്നു. വീട്ടു മുറ്റത്ത് വലിയ ആൾക്കൂട്ടം. തൊടിയിലേക്ക്് നിളുന്ന പുതിയ ട്യൂബ്‌ലൈറ്റുകൾ. ഒരു മുഖവും വ്യക്തമല്ലായിരുന്നു.
ദേവീമന്ത്രത്തിന്റെ ശക്തി അച്‌ഛനെ ഏറെക്കാലം പ്രജ്‌ഞ്ഞയോടെ ഇരിക്കുമെന്നു കരുതി.
ഡോക്‌ടർമാർ രണ്ടുമൂന്നു തവണ മുന്നറിയിപ്പ് തന്നപ്പോഴും അതുണ്ടാവില്ലെന്നാണ് കരുതിയത്.
നെല്ലിമരച്ചുവട്ടിലെ പടിയിറങ്ങിച്ചെല്ലുമ്പോഴൊക്കെ തോർത്തുടുത്ത് ചാരുകസാലയിൽ സൗന്ദര്യ ലഹരിയിലും ദേവീ മാഹാത്മ്യത്തിലും മിഴിനട്ടി രുന്ന അച്‌ഛനാണ് അയാളെ വരവേൽ ക്കുക.
എടീ അവൻ വന്നു-അമ്മയ്‌ക്കുളള അറിയിപ്പാണ്.
അയാൾ കരുതുന്ന പൊ തിയിൽ നിന്ന് അച്‌ഛന് പ്രത്യേകമായുളള പലഹാരങ്ങ ൾ നൽകുമ്പോൾ അനുഭവിച്ച നിർവൃതി മായാതെ നിൽക്കുന്നു.
നൂറ്റിയഞ്ചിലും നൂറ്റിപ്പ ത്തിലും ഒക്കെ ജീവിച്ചിരിക്കു ന്നവരെക്കുറിച്ചുളള കഥകൾ ഭാവന ചേർത്ത് അയാൾ അച്‌ഛ നോട് പറയുമായിരുന്നു. അതൊക്കെ അച്‌ഛന് ഊർജ്ജം പകർന്നിരുന്നോ? -ഓർമ്മ കളിൽ തിളങ്ങുന്ന കണ്ണുകളിലെ ആ സൂര്യ പ്രഭയിൽ അയാൾ അറിയാതെ ഉണർന്ന പ്പോൾ ഏട്ടന്റെ ദുരന്താനുഭവങ്ങളിലെ ദൈ ന്യമായ ശബ്‌ദം-
ബ്യൂട്ടിപാർലറിൽ നിന്ന് രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയിട്ടില്ലാത്ത ഏട്ടത്തി യെക്കുറിച്ചുളള വിഷാദം.
അയാൾ മനസ്സിൽ ഓർത്തു. ‘ബി പ്രാക്‌ടി ക്കൽ?’
Generated from archived content: story1_july7_06.html Author: vilakkudi_rajendran