സൗഹൃദത്തിന്റെ നിലാവ്
സംവേദനത്തിന്റെ വെയിൽ
കുസൃതികളുടെ മഴവില്ല്
കോളേജുവിട്ടുവരുമ്പോൾ
ആദ്യം കാണുന്ന വിളക്ക്
കൂട്ടുകാരുടെ കത്തുകൾ
ലോകസാഹിത്യം വിളമ്പുന്നവന്റെ
പാചകകൈപ്പുണ്യമായൊരു കയ്യൊപ്പ്
അവിവാഹിതന്റെ
ആഘോഷങ്ങളിലൊന്ന്
ചില കൈപ്പടകൾ
മദ്യപിച്ചവന്റെ
മനം മടുപ്പിയ്‌ക്കുന്ന
സാന്നിധ്യമാണ്
മനോഹരമെന്നു തോന്നും
മുഖമിതളുകൾ താഴെ
ആസക്തിയുടെ മുളളുകളായ്
അടുത്താൽ
മുറിപ്പെടുത്താൻ മടിക്കാത്തവ
വെളിച്ചം കുറഞ്ഞ
വൈകുന്നേരങ്ങളിൽ
ശൂന്യമായ മേശപ്പുറം
മറുപടി ഇല്ലെങ്കിലും എഴുതും
തനിച്ചായതിന്റെ വേദനയിൽ
Generated from archived content: poem1_jan19_07.html Author: vijila_perambra