ക൪ണ്ണനെയോ൪ത്തു കരയേണമോ?
പാണ്ഡവപു(തരെയോ൪ത്തു കരയേണമോ ?
അമ്മയാം ഈയുള്ളവൾ ഇന്നേറെ-
ധ൪മ്മസങ്കടത്തിലായി…
അറിവില്ലാ (പായത്തി൯ അതി(കമത്താൽ
സൂരൃനെ വെല്ലുവിളിച്ചുപോയി
മനസ്സറിയാതൊരു കുഞ്ഞുജീവ൯-
തുടിപ്പെ൯റയുള്ളിൽ നിറഞ്ഞുനിന്നു.
പൊറുത്തിടട്ടെ ഈ ലോകരെക്കെയും
പൊറുത്തിടട്ടെ ഈ കുഞ്ഞുജീവനും
നെഞ്ചകം തന്നിൽ ചുരത്തുന്നൊരാ പാൽതുള്ളികൾ
ഹൃദയത്തിൽ കഠാരപോൽ തുളഞ്ഞു നിന്നു.
പിന്നെയെല്ലാം മറന്നുകൊണ്ട്-
പാണ്ഡുപത്നിയായ് മാറിയപ്പോൾ
അഞ്ചുവീരരാം പു(തരെ മുലയൂട്ടി-
ഹൃദയത്തിൽ തറച്ചൊരാകഠാര വലിച്ചൂരിമെല്ലെ
എപ്പൊഴെക്കെയോ തിരട്ടിവരുന്നൊരാ-
കുറ്റബോധത്തി൯ കനലെ൯ മൂ൪ദ്ധാവിൽ
നിന്നെരിഞ്ഞു,പഞ്ചപാണ്ഡവശോഭയിൽ
എല്ലാം മറക്കുവാ൯ മനസ്സുപാകമായി
വീണ്ടും വിധിയെന്നെ വെറുതെ വിട്ടതില്ല.
യുദ്ധക്കളത്തിലെ൯ (പിയപു(ത൪ക്കു വേണ്ടി
ഒരിക്കൽക്കൂടിയാ സൂരൃകളങ്ക-
മെന്നിൽ നിറഞ്ഞു തുള്ളി.
മാപ്പുതരൂ മകനെ മാപ്പുതരൂ .
ഭിക്ഷയാചിക്കാ൯ വന്നതാണീയമ്മ,
നി൯റ കവചകുണ്ഡലങ്ങൾ ഭിക്ഷയായ് നല്കിയാലും.
പാപിയാം ഈ അമ്മയ്ക്കു മാപ്പുനല്കിയാലും .
അമ്മയാം ഞാനെ(ത നിഷ്ഠൂരയെങ്കിലും
ഏതോ ജലാശയത്തിൽ എ൯ ഉണ്ണിയാംക൪ണ്ണനെ-
നി൪ദ്ധാക്ഷണൃം ഒഴുക്കികളഞ്ഞതാണെങ്കിലും,
അമ്മത൯ മാപ്പിരന്നുള്ളൊരീ കണ്ണീ൪കണങ്ങളെ-
കണ്ടില്ലെന്നു നടിച്ചതില്ലെ൯ മക൯.
അവ൯റ ഹൃദയം ഉരുവിട്ടൊരാ “അമ്മേ” എന്ന നാമം
ഏറെ വിട൪ന്നൊരാ കണ്ണുകളിൽ (പതിധ്വനിച്ചു
ചോരയിറ്റുവീഴുന്നൊരാ കവചകുണ്ഡലങ്ങളെ൯-
കൈകളി വച്ചവ൯,
കണ്ണീരൊളിപ്പിച്ചു തിരിഞ്ഞു നിന്നു.
മകനെയെന്നൊന്നു വിളിക്കുവാ൯
ഏറെയെ൯നാവുകൊതിച്ചുപോയെങ്കിലും
സൂരൃനെപ്പോലെ വിളങ്ങിനിന്നൊരാ-
മകനുമുന്നിൽ
കുറ്റബോധത്താൽ തലകുനിക്കുവാനെ-
ഈ അമ്മയ്ക്കായുള്ളൂ
ഏറെ വലുതായ് വലുതായൊരാ മകനുമുന്നിൽ
തീരെ ചെറുതായ് ചെറുതായ് നിന്നൊരമ്മ
നീറിപുകയുന്നൊരാ പാപഭാരം
ഒരഗ്നിഗോളമായ് എന്നെ വിഴുങ്ങിയെങ്കിൽ
Generated from archived content: poem1_nov2_15.html Author: viji_sv
Click this button or press Ctrl+G to toggle between Malayalam and English