മിനി കവിതകള്‍

ആന

ഒരു നേര്ത്ത വരയായി ആദ്യമെന്‍ മുന്നില് നീ
അകലത്തിലേക്കെന്റെ ദൃഷ്ടി പായിച്ചു
പിന്നെ ക്കുണുങ്ങിക്കുണുങ്ങിയടുത്തപ്പോള്‍
കണ്ണു നിറച്ചും നീയായി

കവിത

ജീവനില്ലാത്ത പേന കൊണ്ടുഞാന്‍
ജീവിതത്തെപ്പറ്റി എഴുതി
ജീവനുള്ളവർ അതിനെ നോക്കി
കവിതയെന്നു വിളിച്ചു .

വെള്ളം

എന്നില്‍ നിറഞ്ഞതും ,എന്നിലേക്ക്
ഞാനായ് നിറച്ചതും വെള്ളമായിരുന്നു
എന്നെ വിയര്പ്പിച്ചു എന്നിലേക്ക്‌
വന്നുചെര്ന്നതും നീയായിരുന്നു .

Generated from archived content: poem2_june25_13.html Author: vibi_sarath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here