പാരമാർത്ഥികം

അവാച്യമാകുമൊരഗാധതയിലേ-

യ്‌ക്കലികയാണു ഞാൻ.

അതു പകരുന്ന സുതാര്യസംഗീതം

നുകരുന്നുണ്ടു ഞാൻ.

വിഷാദകാണ്‌ഡങ്ങൾ വിടപറഞ്ഞപ്പോൾ

വിരികയാണുളളിൽ പുലർപ്രതീക്ഷകൾ.

എവിടെയെൻ ജരമുഴുത്ത ഹൃത്തടം?

കൊടിയ തൃഷ്‌ണകൾ പുളച്ചൊരാ കാലം?

അനവരതമെൻ ചിതിയൊരജ്ഞേയ

ലഹരിയിൽ വീണു ജ്വലിക്കയാകുന്നു.

അതീതത്തിൽ നിന്നുമറിയുമ്പോൾ സർവ്വ-

മനാവൃതമായി യഖണ്‌ഡമാകുന്നു.

അഗാധമാകുമൊരവാച്യതയിലേ-

യ്‌ക്കലികയാണു ഞാൻ.

Generated from archived content: poem2_oct5_06.html Author: venuv_desam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here