പൊയ്‌പ്പോയ കാലംതേടി
യുളളിലേക്കിറങ്ങുമ്പോൾ
നിത്യനൈരാശ്യത്തിന്റെ
നിഴലിൽ നിൽക്കുന്നുണ്ടു
നിസ്സഹായതയുടെ യാൾരൂപ-
മായിട്ടവൻ.
അപഥങ്ങൾതൻ
മഹാദൂരങ്ങൾ കുടിച്ചവൻ
അറിവിൻ മുറിവേറ്റു
ഹൃദയം തുളഞ്ഞവൻ
അവൻ അയ്യപ്പൻ.
അംലരൂക്ഷമാമന്ധകാരത്തിൽ
ക്കുതിർന്നവൻ.
ആത്മാന്തരാളം വെന്തുമലരും
ഗാനത്തിൽ നി-
ന്നാർത്തു പൊങ്ങുന്നൂ
തിക്തവ്യഥതൻ വിഷജ്വാല.
Generated from archived content: poem2_jan19_07.html Author: venuv_desam
Click this button or press Ctrl+G to toggle between Malayalam and English