യാത്രയുടെ അന്ത്യം

മൃതിയുടെ ഒപ്പം പോയവര്‍ക്കായി
ഒരു മഹാ നിദ്രയുടെ മൌനത്തിലെക്കോ
ഒരു മഹാ യാത്രയുടെ അന്ത്യത്തിലെക്കോ
നാകലോകത്തേക്കോ നരക ലോകത്തേക്കോ
ആനയിക്കുന്നേയാ യമകിങ്കരന്മാര്‍
നശ്വരമായോരീ ഗാത്രമുപേക്ഷിച്ചു
യാത്രയാകുന്നു പൊടുന്നനേ ഈവിധം
ഒടുവിലൊരു ദീര്‍ഘമാം നിശ്വാസ വായുവില്‍
ഒരു മിന്നല്‍പ്പിണരിന്‍റെ വേഗമാര്‍ന്നു പ്രാണന്‍ പറന്നു പോയ്‌ ദൂരെയകന്നു പോയ്‌
ഇനിയുമില്ലൊരു ശ്വാസം ഇനിയുമില്ല പ്രാണന്‍ പറന്നുപോയ്‌ വാനിലേക്ക്

ദൈര്‍ഘ്യമാം ജീവിത സഞ്ചാരവീഥികള്‍, കൂടപ്പിറപ്പുകള്‍, കൂട്ടുകാര്‍, കാഴ്ചകള്‍, കാണികള്‍
എല്ലാം മറഞ്ഞു മാഞ്ഞുപോയി
പിന്നില്‍ മറഞ്ഞൊരാ കാഴ്ചകളുംഞാനും
നിങ്ങള്‍ക്കു സ്മൃതിയുടെ വിഷയങ്ങള്‍ തെല്ലുനാള്‍:;
ഒടുവില്‍ മറവിതന്‍ മാറാലവീണ് ഒടുങ്ങുന്നു ഞാനും
നിങ്ങള്‍ തന്‍ഓര്‍മ്മകളും
ഇനിവരുമോരോ കര്‍ക്കിടക വാവിലും
കാകനായി വന്നിടാം ബലിച്ചോറിന്നായി ഞാന്‍
കാകനായി ഞാന്‍ ഇനി കാത്തിരിക്കാം.

Generated from archived content: poem2_oct8_12.html Author: venuthituvambady

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here