കള്ളനോട്ടുകൾ!

 

മകന്റെ ഓഫീസിലെ അകൗണ്ടന്റാണ്‌ മകന്‌ ഇൻക്രിമെന്റായി അമ്പതിനായിരം രൂപ ലഭിച്ച വിവരം അച്ഛനോട്‌ പറഞ്ഞത്‌. അന്ന്‌ വൈകുന്നേരം മകൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ ബോധപൂർവ്വം അവസരം സൃഷ്‌ടിച്ചെടുത്ത്‌, ഒരു മകന്റെ കടമകൾ എന്ന വിഷയത്തെപ്പറ്റി ‘പ്രഭാഷണം’ തുടങ്ങി. മകൻ അസഹ്യത പ്രകടിപ്പിച്ചപ്പോൾ അച്ഛൻ തന്ത്രപൂർവ്വം, ഒരു കുട്ടിയെ വളർത്തി.

ഉദ്യോഗസ്‌ഥനാക്കാനുള്ള ചെലവിന്റെ കണക്കുകൾ വിവരിച്ചു. എല്ലാം കേട്ട്‌ കഴിഞ്ഞപ്പോൾ മകൻ അകത്ത്‌ ചെന്ന്‌ അമ്പതിനായിരം രൂപ കൊണ്ടുവന്ന്‌ അച്ഛന്‌ കൊടുത്തിട്ട്‌ പറഞ്ഞു.“ നമ്മുടെ ഇടപാടുകൾ ഇവിടെ തീർന്നു. ഇനിയൊരു ബാധ്യതയുമില്ല. ഇതും പറഞ്ഞ്‌ മകൻ ബൈക്കോടിച്ച്‌ പുറത്തേക്ക്‌ പാഞ്ഞു. രണ്ടായിരം കൈയിലെടുത്ത്‌ കള്ളച്ചിരിയോടെ അച്ഛനും കാർസ്‌റ്റാർട്ട്‌ ചെയ്‌ത്‌ പുറത്തേയ്‌ക്ക്‌ നീങ്ങി.

‘നല്ലവനായ’ അക്കൗണ്ടന്റിന്‌ മദ്യസത്‌കാരം നടത്താൻ! അപ്പോഴും അവർക്കിടയിൽ തലമുറകളുടെ അന്തരമെന്നോണം ആയിരത്തിന്റെ അമ്പത്‌ കള്ളനോട്ടുകൾ അടക്കിച്ചിരിക്കുന്നുണ്ടായിരുന്നു!!!

Generated from archived content: story1_jan31_09.html Author: venugopal_perambra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here