ഇന്ധന വില വീണ്ടും കൂടി. ഇതു കൂടിക്കൊണ്ടേ ഇരിക്കും. നാം ഇവിടെ കിടന്നു കരഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ? നമ്മുടെ പ്രതിഷേധം നമ്മേത്തന്നെ കെണിയില്‍ ആക്കുന്നു. ഭരണകര്‍ത്താക്കള്‍ കോടികള്‍ കട്ട് കയ്യിലാക്കി വച്ചിട്ടുണ്ട്. ഇതൊക്കെ ഇവര്‍ ചാവുമ്പോള്‍ കത്തിക്കാനല്ലേ കൊള്ളു. ലോകം മുഴുവന്‍ പിടിച്ചടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ന് എവിടെ? ക്ലിയോ പാട്ര എവിടെ? ലൂയി രാജാക്കന്മാര്‍ എവിടെ? പാക്കിസ്ഥാനെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയ മുഷറഫിനു സ്വന്തം നാട്ടില്‍ വരാന്‍ പറ്റാതായി. പണം കട്ടുമുടിച്ചും കുന്നു കൂട്ടിയും വയ്ക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, നിങ്ങള്‍ ഒരു പോസ്റ്റുമാന്‍ മാത്രം. അതായതു കുറെ പണത്തിന്റെ കൂറെ നാളത്തെ സൂക്ഷിപ്പികാരന്‍. അമ്പതു കൊല്ലം മുന്‍പ് നിങ്ങളുടെ വീടും പണവും നിങ്ങളുടേതായിരുന്നോ? ഇനി അമ്പതു കൊല്ലം കഴിഞ്ഞു നിങ്ങള്‍ ഇതിന്റെ അവകാശി ആയിരിക്കുമോ? അതെ അല്ലെ? ലോകം പിടിച്ചടക്കിയ അലക്സാണ്ടര്‍ തന്റെ കൈ ശവപ്പെട്ടിക്കു പുറത്തു നീട്ടി വക്കണം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ലോകം മുഴുവന്‍ പിടിച്ചിട്ടും താന്‍ ഒന്നും കൊണ്ടു പോകുന്നില്ലെന്നു ലോകര്‍ അറിയാനായിരുന്നു ഇതു ചെയ്തത്. പക്ഷെ ലോകം ഒന്നും പഠിച്ചില്ല. ആരും ഒന്നും പഠിക്കുന്നില്ല എല്ലാം പഠിച്ചതായി ഭാവിക്കും. അതല്ലേ സത്യം? പണം ആളെ കൊല്ലി ആണെന്നു പറഞ്ഞത് പാക്കനാര്‍ ആണ്. പണം കൈകൊണ്ടു തൊടാത്ത ഒത്തിരി തത്വജ്ഞാനികള്‍ ഉണ്ടായിരുന്നു. സോക്രട്ടറീസ് പറഞ്ഞതും നാം കേട്ടിട്ടില്ലേ പാവങ്ങള്‍ക്കും ബുദ്ധി കുറഞ്ഞവര്‍ക്കും കരയാനുള്ളതാണ് ലോകം. പണക്കാര്‍ക്കും പറ്റിപ്പുകാര്‍ക്കും ആനന്ദിക്കാനും, അല്ലെ? പക്ഷെ പണക്കാര്‍ വൈകി സത്യം മനസിലാക്കും. അപ്പോള്‍ മാത്രമേ ജീവിതം എന്താണെന്നവര്‍ മനസിലാക്കു. ബില്‍ ഗേറ്റിന്റെ / ബുദ്ധന്റെ കഥ വായിക്കുക. ഒരു മനുഷ്യന്റെ പരിണാമം എത്ര വേഗം ആയിരുന്നു . ഇനി ഒരു പാട് ഈ വിഷയത്തില്‍ പറയാനുണ്ട് അത് പിന്നെയാകട്ടെ.
Generated from archived content: essay1_sep28_12.html Author: venu_variyath