തകരച്ചെണ്ടയിൽ നിന്നിതാ മുഴങ്ങുന്നു
നഷ്‌ടബാല്യകാലത്തിൻ പുനർധ്വനി
ചെണ്ട കൊട്ടിച്ചു ജീവിതമിപ്പോൾ
ചൂടിപ്പതൊ കരാമുൾക്കിരീടം
വീണു കിട്ടിയ ജീവന്റെയപ്പം
പകുത്തു വീതിച്ചു പലർക്കുമായ്
വീണ്ടെടുപ്പാൻ നിനച്ചതില്ല
ധരയിൽ നിന്നൊരു മൺതരി
താരകങ്ങളെക്കുറിച്ചാലപിക്കുമ്പോഴും
അകതാരിൽ വിളങ്ങുന്നതാരുവാൻ
ഭേദമൊക്കെ പുറന്ത്ടിലല്ലയോ
പൂർണ്ണകാന്തിയകക്കാമ്പിലല്ലയോ
യാത്ര വക്രതാപൂർണ്ണമായതു
സ്‌മരിപ്പീല കുരിശിലെത്തിയാൽ
സുന്ദരശയ്യയിമരക്കുരിശു, മതിൽ
വിശ്രമിച്ചിടാം അരനാഴിക
ജാഗരമെങ്ങ്, സ്വപ്നമെങ്ങ്,
സുഷുപ്‌തിയെങ്ങിവിടെ;
ഏരിയുമൊരു വാടാവിളക്കിൻ
കാന്തിപ്രസരമണിവിടെ!
മുഷിപ്പും സങ്കടവുമെന്തിനു
പൊളിയെന്തിനു സ്‌തുതിവാക്കെന്തിനു
മധുരം മരണം നുരയുന്നൊരീ-
പ്പാനപാത്രം തട്ടിനീക്കുവതെന്തിനു!
Generated from archived content: poem1_nov13_08.html Author: venu_nambyar