അന്തർദേശീയ കോവിലൻ പഠനഗ്രൂപ്പ്‌

അന്തർദേശീയ കോവിലൻ പഠനഗ്രൂപ്പ്‌ 2011 ജൂൺ ഒന്നിന്‌ വൈകുന്നേരം കേരള സാഹിത്യഅക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന പ്രഥമകോവിലൻ അനുസ്‌മരണ സമ്മേളനത്തിന്‌ സംഘാടകസമിതി രൂപികരിച്ചു. പ്രൊഫ. കെ.പി. ശങ്കരൻ ചെയർമാനും സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി കൺവീനറുമായുള്ള കമ്മിറ്റിയിൽ തൃശ്ശൂർ ജില്ലയിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ അംഗമാണ്‌.

സംഗീത നാടക അക്കാദമി പരിസരത്ത്‌ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഡോ. എൻ. ആർ ഗ്രാമപ്രകാശ്‌ അധ്യക്ഷനായി. കെ. എ. മോഹൻദാസ്‌ സ്‌റ്റഡിഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും വിശദീകരിച്ചു. കെ കെ ഹിരണ്യൻ, റഫീക്ക്‌ അഹമ്മ്‌, എം. ശിവശങ്കരൻ, എം സി തൈക്കാട്‌, പി. എസ്‌ ഇക്‌ബാൽ, ടി ആർ രമേഷ്‌ തുടങ്ങിയവർ സംസാരിച്ചു. വേണു ഇടക്കഴിയൂർ സ്വാഗതവും കെ വി സുബ്രഹ്‌മണ്യൻ നന്ദിയും പറഞ്ഞു.

2011 ജൂൺ ഒന്നാം തിയതി വൈകുന്നേരം 3 മണിക്ക്‌ തൃശ്ശൂർ സാഹിതി അക്കാദമി ഹാളിൽ നടക്കുന്ന പ്രഥമ കോവിലൻ അനുസ്‌മരണ സമ്മേളനം സ്‌റ്റഡിഗ്രൂപ്പിന്റെ പേട്രൺ കൂടിയായ എം.ടി. വാസുദേവൻ നായർ ഉദ്‌ഘാടനം ചെയ്യും. ‘ദേശം, രാഷ്‌ട്രം, നോവൽ’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഥമ കോവിലൻ സ്‌മാരക പ്രഭാഷണം ഡോ. ഇ വി രാമകൃഷ്‌ണൻ നിർവ്വഹിക്കും. ഡോ. ഷാജി ജേക്കബ്‌ കോവിലന്റെ നോവലുകളെക്കുറിച്ച്‌ പ്രബന്ധം അവതരിപ്പിക്കും. www.Kovilanstudygroup.org എന്ന വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനവും ചടങ്ങിൽ വെച്ച്‌ നിർവ്വഹിക്കും. വെബ്‌സൈറ്റ്‌ സന്ദർശിക്കുന്നവർക്ക്‌ അവരുടെ അഭിപ്രായങ്ങൾ coordinator@kovilanstudygroup.org എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്‌.

Generated from archived content: news1_may6_11.html Author: venu_edakkazhiyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here