മൂന്ന്‌ വ്യാജന്മാർ

അനുജന്റെ വിവാഹമാണ്‌ നാളെ. മൂത്തവൻ താനാണല്ലോ, എന്നിട്ടും ഇളയമ്മ അതെങ്ങനെയാ പേറ്റ്‌ നോവനുഭവിച്ച മകനോടുള്ളത്ര സ്‌നേഹം ഭർത്താവിന്റെ ആദ്യ സന്തതിയോടുണ്ടാവില്ലല്ലോ. താനിതുവരെ ഇളയമ്മയെ രണ്ടാനമ്മയായി കണ്ടിരുന്നുവോ. പതിമൂന്ന്‌ വർഷമായി ഈ ബോംബെ മഹാനഗരത്തിൽ, ഇവിടുത്തെ അധ്വാനം മുഴുവൻ ഇളയമ്മയ്‌ക്കും രണ്ടനുജന്മാർക്കും വേണ്ടിയായിരുന്നില്ലേ എന്നിട്ടും.

അമ്മയെ കണ്ടതായി ഓർക്കുന്നില്ല ഒരു നിഴൽ മാത്രം. അമ്മിഞ്ഞപ്പാലിന്റെ മധുരം ഇപ്പോഴും ചുണ്ടിലുണ്ട്‌. രണ്ടാമത്തെ വയസ്സിൽ തനിക്ക്‌ മുമ്പ്‌ ഇരുപത്തൊന്ന്‌ ഗർഭം ധരിച്ചത്രേ എല്ലാം ചാപിള്ളകളായിരുന്നു. ബാക്കിയായത്‌ താൻ മാത്രം. തന്നെ വളർത്താൻ വേണ്ടിയാണത്രെ അമ്മയുടെ അനുജത്തിയെ താലി ചാർത്തിയത്‌. നാലാം ക്ലാസ്ലിൽ പഠിക്കുമ്പോഴായിരുന്നു. മാഷെ ഡസ്‌റ്റർ കൊണ്ട്‌ എറിഞ്ഞതിന്‌ സ്‌കൂളിൽനിന്നും പുറത്തായത്‌ അച്ചനെ വഴക്ക്‌ പറയുന്നത്‌ കേട്ട പോക്കിരിയുടെ തലമണ്ടക്കിട്ടൊരേറ്‌ പിന്നീടധികസമയം വേണ്ടി വന്നില്ല നാട്ടിലെ ഗുരുത്വം കെട്ടവനെന്ന്‌ പേര്‌ വീഴാൻ. ഇളയമ്മയും പറഞ്ഞു ഗുരുത്വം കെട്ടവനെന്ന്‌. ഇഞ്ഞുപൂച്ച മാത്രം തന്റെ കാലിൽ സ്‌നേഹപൂർവ്വം തലോടിക്കൊണ്ടേയിരുന്നു. അനുജന്‌മാരുടെയും ഇളയമ്മയുടെയും ജീവിതം തന്റെ ചുമലിലാക്കി അച്‌ഛൻ യാത്രയായി. പിന്നീടെപ്പോഴോ കമ്യൂണിസ്‌റ്റ്‌ സഹയാത്രികനായി തൊഴിൽ സമരങ്ങളിൽ സജീവമായി.

ഭൂമി പണയത്തിനെടുത്ത്‌ പണം കടം കൊടുത്ത്‌ അവ സ്വന്തമാക്കുന്ന പ്രമാണിമാർക്കെതിരെ വീറോടെ പൊരുതി. ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ തന്നെ മുന്നിൽ നിറുത്തി ഏരിയാസെക്രട്ടറി സഃ ജയൻ പട നയിച്ചു. വരാപ്പുറം ഹാജി പറഞ്ഞത്രേ “ഓനെ ചുട്ട്‌ കൊല്ലണമെന്ന്. തളർന്നില്ല വരാപ്പുറത്താജി പിടിച്ചെടുത്ത ഭൂമിയെല്ലാം തിരിച്ചു വാങ്ങിക്കൊടുക്കണമെന്ന വാശിയായിരുന്നു. കമ്പിപ്പാലത്തിൽ വെച്ച്‌ വരാപ്പുറം ഹാജിയുടെ ആളുകൾ അയാളെ പുഴയിൽ തള്ളിയിട്ടപ്പോൾ നീർനായകൾക്കിടയിലൂടെ അയാൾ നീന്തിക്കിയറി.

അഞ്ച്‌ വർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പു മാമാങ്കം വന്നു. പത്രവാർത്ത അയാളുടെ തലയിൽ കൂരമ്പുപോലെ തറച്ചു കയറി. സഖാവ്‌ ജയനും വരാപ്പുറം ഹാജിയും രാമനും ഒന്നിച്ചിരിക്കുന്നു. ചോദ്യം ചെയ്‌ത അയാളെ ബ്രാഞ്ച്‌ കമ്മറ്റിയിൽ നിന്നും പുറത്താക്കി പിന്നീടൊരു യാത്രയായിരുന്നു. ആ യാത്ര എത്തിച്ചേർന്നത്‌ ദാദാറെയിൽവേസ്‌റ്റേഷനിൽ, തനിക്കന്യമായ ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിലേക്ക.​‍്‌ രാത്രി അയാളെ പുതപ്പണിയിപ്പിച്ചു. ജോപ്പടി ഏരിയയിലൂടെ നടക്കുമ്പോൾ ഇരു ഭാഗങ്ങളിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. വിശപ്പിന്റെ മൂർച്ചയേറിയ കഠാര വയറ്‌ കുത്തിക്കീറി പുറത്തേക്ക്‌ ചാടി നഗരസഭയുടെ ഔദാര്യത്തിന്റെ പ്രതീകമായ പെപ്പിൽ നിന്നും വെള്ളം മോന്തിക്കുടിച്ചു. വെള്ളത്തിന്‌ ഇരുമ്പ്‌ രൂചി. പിറ്റേന്ന്‌ ഘാഡ്‌കോപ്പറിലെ ഒരു ഹോട്ടലിൽ ജോലി ലഭിച്ചപ്പോൾ ആശ്വാസമായി. വിശപ്പിന്‌ ഒരു ശമനമാകുമല്ലോ. അഞ്ച്‌ മണിക്കൂറെങ്കിലും ജോലി ചെയ്യാതെ ഭക്ഷണം കഴിക്കരുതത്രേ. ഋതുക്കൾ കടന്നു പോയി. ഒരു വ്യാഴവട്ടവും അതിനപ്പുറവും. സാമ്പ്രിക്കടവിൽ നിന്നും നീന്തിക്കുളിക്കാൻ ഒരുപാട്‌ തവണ മനസ്സ്‌ വെമ്പൽ കൊണ്ടു. പക്ഷേ കാത്തിരിക്കാൻ ആരുമില്ലാത്തൊരിടത്തേക്ക്‌ മനസ്സ്‌ പറഞ്ഞു വേണ്ടെന്ന്‌. അവർക്ക്‌ മണിയോർഡർ അയച്ചുകൊടുത്തു. ഓർമ്മകൾ അയാളെ തഴുകിയുണർത്തി.

നാളെ അനുജന്റെ വിവാഹമാണത്രേ. കത്ത്‌ ചുരുട്ടി അയാൾ പാലത്തിന്‌ താഴെയിട്ടു. അത്‌ അലക്ഷ്യമായി ഒഴുകിക്കൊണ്ടേയിരുന്നു. ഘാഡ്‌കോപ്പറിലെ ഹോട്ടലിന്റെ കുശിനിയിലേക്ക്‌ അയാൾ വലിഞ്ഞു കയറി. അടുത്ത മണിയോർഡറിനുള്ള വകയ്‌ക്ക്‌ വട്ടം കൂട്ടുകയാണയാൾ.

Generated from archived content: story2_jan25_10.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English