കാവ്യപ്രകാശനം

പ്രണയത്തിന്റെ
മാന്ത്രികസ്പര്‍ശം
എന്നിലേക്ക്
തണുത്ത കൈകളാല്‍
സന്നിവേശിക്കുന്നു.
എന്റെ ചിന്തകള്‍‍
ചിതലരിച്ചപ്പോള്‍
അഗ്നിയുടെ അന്നനാളത്തിലേക്ക്
ഞാനതിനെ തള്ളിയിട്ടു.
അഗ്നിജ്വാലയില്‍
ഞാന്‍
സ്വയം ഉരുകിത്തീരുന്നു.
ഒടുവില്‍
എന്റെ അസ്ഥിപന്‍ജരത്തില്‍
നിന്നും
ഉയര്‍ത്തെഴുനേറ്റ്
കറുത്തവസ്ത്രമണിഞ്ഞ്
നിന്റെ മുറിയില്‍

അടഞ്ഞ കണ്ണുകള്‍ക്ക്
മീതെ, കുലച്ച
വില്ലുകള്‍ക്കിടയില്‍
കവിതകളുടെ വശ്യനൃത്തം
ചടുലതകൊണ്ട്
മാടിവിളിച്ച് എങ്ങോ
പോയ്മറഞ്ഞു.
ഒടുവില്‍
നിന്റെ ഹൃദയം തുറന്ന്
ഒളിഞ്ഞിരിക്കുന്ന കവിതകള്‍‍
എന്റെ തുണിസഞ്ചിയിലേക്ക്
അതെല്ലാം തുന്നിച്ചേര്‍ത്ത്
നാളെ പ്രകാശനം.

Generated from archived content: poem2_aug24_11.html Author: velliyodan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here