അസ്തമിക്കാന്‍, വേണ്ടി ഉരുകുന്ന പകലുകള്‍,
ഉദിക്കാന്‍ വേണ്ടി ഉഴലുന്ന രാത്രികള്‍,
അനിവാര്യങ്ങളുടെ വൈരുദ്ധ്യം!
ദിനരാത്രങ്ങള്‍ പോലെ
യൗവ്വനം വാര്‍ദ്ധക്യത്തിലേക്കും
വാര്‍ദ്ധക്യം മരണത്തിലേക്കും പ്രയാണം ചെയ്യുന്നു.
നീലിമയോലുന്ന നിദ്രക്ക്
വൈഢൂര്യമണിയിക്കുന്ന സ്വപ്നങ്ങള്‍
ഉണരുമ്പോള്‍ ചിതറിപ്പോകുന്ന ആ രത്നങ്ങള്‍ തേടി
പകല്‍ മുഴുവന്‍ ഉരുകുന്ന മര്‍ത്യ ജന്മം.
പകുതിയും പകുതിയും ഒന്നാകുന്നതല്ലാതെ
പകുതിക്ക് പൂര്‍ണമാകാന്‍ കഴിയുന്നില്ല
പകുതി പകലും പകുതി രാത്രിയും പോലെ
മര്‍ത്ത്യന്റെ ജീവിതവും പൂര്‍ണമാകുന്നില്ല.
അര്‍ദ്ധ ഹാരാര്‍പ്പിതമായ ജീവിത ബിംബത്തെ
ധ്യാനിച്ചും പൂജിച്ചും അവന്‍ മരണം പൂകുന്നു.
അസ്തമിക്കാന്‍ വേണ്ടി ഉഴലുന്ന രാത്രികള്‍
അതിനിടയിലെ മിഥ്യയോ, മായയോ, സത്യമോ
ഇരുട്ടോ,വെളിച്ചമോ ഈ ജീവിതം
Generated from archived content: poem3_dec21_12.html Author: vasudev_pulickal