ഒരു പൂ വിരിയുമ്പോള്‍
വലം വച്ചടുക്കുന്ന
വണ്ടിന്റെ ചുണ്ടിലെ പാട്ടേത്?
തേന്‍ നുകരാന്‍ വെമ്പും
മോഹത്തിന്‍ ഇമ്പമാണോ?
കാറ്റിന്‍ മൃദു സ്പര്‍ശം
ചിറകില്‍ മീട്ടുന്ന ഈണങ്ങളോ?
വാക്കുകളില്ലാതെ മൂളുന്ന
രാഗങ്ങള്‍ എങ്ങനെ ശ്രുതി മധുരങ്ങളായി?
പൂവിന്റെ ശോഭയോ, മാധുര്യമോ
വണ്ടിനെ ഗായകനാക്കി?
വണ്ടുകള്‍ ഗാനം നിര്‍ത്തുമ്പോള്‍
പൂവുകള്‍ വാടി പോകുന്നോ?
വണ്ടുകളാര്‍ക്കാത്ത പൂവുകള്‍
പൂവുകളല്ലാതാകുന്നോ?
പൂവും , തേനും , വണ്ടും പ്രകൃതി
പ്രദര്‍ശിപ്പിക്കും പ്രതിഭാസം
ജീവിത വാടിയില്‍ വണ്ടുകളാകുക
മോഹന രാഗം പാടി പടരുക
പൂത്തുലയട്ടെ സ്വപ്ന പൂക്കള്‍
മധുവായ് നിറയും ജീവിതമപ്പോള്‍
Generated from archived content: poem2_apr30_12.html Author: vasudev_pulickal