യുവകലാസാഹിതി സംസ്ഥാന സമ്മേളനം

മാന്യരേ,

കഴിഞ്ഞ ഇരുപത്തിയെട്ട്‌ വർഷമായി കേരളത്തിലെ സാംസ്‌കാരിക രംഗത്ത്‌ പ്രഗൽഭരെയും പ്രബുദ്ധരെയും സമ്മാനിച്ചിട്ടുളള യുവകലാസാഹിതിയുടെ സംസ്ഥാന സമ്മേളനം മാർച്ച്‌ 8,9 തീയതികളിൽ മലപ്പുറത്ത്‌ (കെ.എ.ചന്ദ്രഹാസൻ നഗർ) വെച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

കലാസാഹിത്യ രംഗത്ത്‌ പുരോഗമന നിലപാട്‌ പുലർത്തുകയും അതേ സമയം സർഗ്ഗാത്മകതയുടെ വികാസത്തിന്‌ അതിരുകൾ പാടില്ലെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമാണ്‌ യുവകലാസാഹിതി.

ആരോഗ്യപരമായ കാഴ്‌ചപ്പാടും സൗമനസ്യപൂർണ്ണമായ ഇടപെടലുകളും മാനവികതയിൽ അധിഷ്‌ഠിതമായ സാമൂഹ്യവീക്ഷണവും നിലനിർത്തുന്ന ഒരു സമൂഹത്തെ യുവകലാസാഹിതി സ്വപ്‌നം കാണുന്നു. വികസനം, പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹ്യജീവിതം, കലാസാംസ്‌കാരികം തുടങ്ങിയ ഈ മേഖലകളിൽ യുവകലാസാഹിതി നടത്തുന്ന പ്രവർത്തനങ്ങളെ ഉത്തേജിതമാക്കുന്നത്‌ ഈ കാഴ്‌ചപ്പാടാണ്‌.

ജനങ്ങളുടെ ജീവനസമരമായി രൂപം പ്രാപിക്കുന്ന ചെറുത്തുനിൽപ്പുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെടുന്ന ഈ സന്ദർഭത്തിൽ നടക്കുന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്‌ പ്രാധാന്യം ഏറെയുണ്ട്‌.

തുഞ്ചത്തെഴുത്തച്ഛൻ, പൂന്താനം, ഇ.എം.എസ്‌., കെ.ദാമോദരൻ, മേല്‌പത്തൂർ ഭട്ടതിരി, പി.എസ്‌.വാരിയർ, മോയിൻകുട്ടി വൈദ്യർ, ഇടശ്ശേരി, മൊയ്‌തുമൗലവി, എം.ഗോവിന്ദൻ, ഇ.കെ.ഇമ്പിച്ചിബാവ, കൊളാടി ഉണ്ണി, എൻ.പി.മുഹമ്മദ്‌, എൻ.വി.കൃഷ്‌ണവാര്യർ, നാലപ്പാട്‌, കുറ്റിപ്പുറം കേശവൻ നായർ, വി.ടി.ഭട്ടതിരിപ്പാട്‌, വി.സി. ബാലകൃഷ്‌ണപണിക്കർ, ഉറൂബ്‌, കടവനാട്‌ തുടങ്ങിയ മഹത്‌ വ്യക്തികളെ ലോകത്തിന്‌ സംഭാവന ചെയ്‌ത സാംസ്‌കാരിക സമ്പന്നമായ മലപ്പുറം ജില്ലയുടെ സിരാകേന്ദ്രത്തിലാണ്‌ യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്‌ വേദിയൊരുങ്ങുന്നത്‌.

ഉദ്‌ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, കലാസാഹിത്യ മത്സരങ്ങൾ, വനിതാസമ്മേളനം, സെമിനാർ, സാഹിത്യസമ്മേളനം, പുസ്‌തക പ്രദർശനം, പുസ്‌തക പ്രകാശനം, കലാപരിപാടികൾ, സമാപന സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്‌.

ആദരണീയരായ ആനന്ദ്‌ പട്‌വർദ്ദൻ, മഹേന്ദ്രൻ, പൊന്നീലൻ, എം.ടി.വാസുദേവൻനായർ, പ്രൊഫ.ഒ.എൻ.വി.കുറുപ്പ്‌, ഡോ.സുകുമാർ അഴീക്കോട്‌, യൂസഫലി കേച്ചേരി, കണിയാപുരം രാമചന്ദ്രൻ, തെങ്ങമം ബാലകൃഷ്‌ണൻ, സി.രാധാകൃഷ്‌ണൻ, മാടമ്പ്‌ കുഞ്ഞുക്കുട്ടൻ, ബിനോയ്‌ വിശ്വം, പ്രൊഫ.പി.എ.വാസുദേവൻ, മുണ്ടൂർ കൃഷ്‌ണൻകുട്ടി, ബാലചന്ദ്രൻ ചുളളിക്കാട്‌, കുരീപ്പുഴ ശ്രീകുമാർ, പി.കെ.ഗോപി, കുട്ടി അഹമ്മദ്‌ കുട്ടി, കെ.ഇ.എൻ.കുഞ്ഞഹമ്മദ്‌, കെ.പി. രാമനുണ്ണി, ആലംങ്കോട്‌ ലീലാകൃഷ്‌ണൻ, വിജയലക്ഷ്‌മി, ഗീത തുടങ്ങിയവരുടെ സാന്നിദ്ധ്യം രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്‌ ഉണ്ടാവുന്നതാണ്‌.

യുവകലാസാഹിതി സംസ്ഥാന സമ്മേളനം,

‘ചന്ദ്രഹാസൻ നഗർ’,

മലപ്പുറം.

Generated from archived content: vartha_mar5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English