കേരള സര്‍ക്കാരിന്റ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലെ കുഞ്ചന്‍ സ്മാരക സമിതി ഈ വര്‍ഷത്തെ കുഞ്ചന്‍ ദിനത്തോട് അനുബന്ധിച്ച് ‘തുള്ളല്‍ കലയുടെ പ്രാധാന്യവും വര്‍ത്തമാനകാല പ്രസക്തിയും’ എന്ന വി ഷയത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ പ്രബന്ധ രചനാ മല്‍സരത്തില്‍ നൈനമണ്ണഞ്ചേരി ഒന്നാം സ്ഥാനം നേടി.
അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പുരസ്‌ക്കാരം നല്‍കി.കുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍,ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രതിഭാ ഹരി,പ്രഭാകരന്‍ പുന്നശ്ശേരി, സെക്രട്ടറി .സി.പ്രദീപ്, ഡോ.അമ്പലപ്പുഴ ഗോപകുമാര്‍, ബിന്ദു ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
Generated from archived content: vartha1_june5_14.html