ഒഴുകുന്ന ബലിപുഷ്പങ്ങൾ

തന്ത്രി ഉരുവിടുന്ന മന്ത്രങ്ങൾ ഏറ്റുചൊല്ലുമ്പോഴും മനസ്സു കരയുകയായിരുന്നു.

തണുത്ത രാവിൽ വിറയ്‌ക്കുന്ന കൈകളോടെ ഉളളിലൂറുന്ന നീറ്റലോടെ ജൻമം നൽകിയവർക്ക്‌ വേണ്ടിയുളള ബലിദർപ്പണം!

ജീവിച്ചിരുന്നപ്പോൾ എനിക്കവരെ വേണ്ടവിധത്തിൽ സംരക്ഷിക്കാൻ കഴിഞ്ഞില്ല. കടമകൾ മറന്ന ജീവിതം…എന്തിനൊക്കെയോ ധൃതിയിലൊഴുകിയ കാലം…അന്നെല്ലാം കണ്ണീരിന്റെ നനവുളള അമ്മയുടെ വേവലാതികൾ.

എല്ലാം മറന്ന്‌ സ്വന്തം സുഖവും, സന്തോഷവും അതിലേറെ സമ്പാദ്യവുമുണ്ടാക്കാനുളള പറക്കൽ. അതിനിടയിൽ മറന്നുപോയ പുത്രധർമ്മം! മാതാപിതാക്കളോടുളള കടമകൾ യാതൊന്നും ചെയ്യാത്ത ഈ മകന്‌ മാപ്പില്ല. ഞാനർപ്പിക്കുന്ന എളളിൻഉരുളകൾ അവരുടെ ആത്മാക്കൾ സ്വീകരിക്കില്ല…ഒരുപക്ഷേ…ബലിക്കാക്കകൾ പോലും….

ഞാൻ തലയുയർത്തി നോക്കി.

“ബലിപുഷ്പങ്ങൾ അതാ പരേതാത്മാക്കളെ തേടിയൊഴുകുന്നു.”

കർത്തവ്യങ്ങൾ വേണ്ട നേരത്ത്‌ ചെയ്യാതെ കാലം കഴിഞ്ഞ്‌ ദുഃഖിച്ചിട്ടെന്തു കാര്യം?

തന്ത്രി പുച്ഛഭാവത്തോടെ എന്നെ നോക്കി ദക്ഷിണയ്‌ക്കായി കൈനീട്ടി.

Generated from archived content: story_jan15.html Author: valsasankar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here