യൗവനം -യോഗ്യതകള്‍

മാറോടടുക്കിപ്പിടിക്കുന്ന മാതാവില്‍-
നിന്നാദ്യം വേര്‍പെട്ടു പോകുന്നനാള്‍
അച്ഛന്‍ പകരുന്ന തെറ്റും ശരികളും
അല്പത്തരമെന്നു ചൊല്ലിടുംപോല്‍
കൂട്ടുകാര്‍ നിങ്ങളെകൊണ്ടുതോന്നിപ്പിയ്ക്കും-
നിങ്ങളാണിന്നു മുതല്‍ വീട്ടുകാര്‍.

ഞെക്കിവിളിക്കുന്നസെല്‍ഫോണ്‍,പോരത്-
ഞെട്ടറ്റുവീഴുന്ന ഞാവലുപോല്‍
വേണമല്ലോ ഇന്നോരായിരം പേര്‍ക്കുള്ള-
സദ്യ വിളമ്പുന്ന മാപിനികള്‍.
എത്രയും ലോകോത്തരങ്ങളാ-
ചിത്രങ്ങളോപ്പിയെടുക്കുവാന്നുള്ളതല്ലേ?

ആകെരണ്ടുജോടി വസ്ത്രങ്ങള്‍മാത്രമോ
ആകെ മോശപ്പെടാനെന്തുവേണം?
ദേഹം മറച്ചില്ലയെങ്കിലും വേണ്ടില്ല-
കണ്ടുകൊള്ളട്ടെയെന്കായബലം!

വീട്ടില്‍ ചോദിക്കുംനീയെങ്ങോടുപോകുന്നു?
വീടല്ലേയെല്ലാമുപരിസ്വര്‍ഗം?
ഒന്നുംപറയാതെ കണ്ണീരുവാര്‍ക്കുകില്‍
ഈ യവ്വനത്തിന് അര്‍ഹനല്ല!
വാക്കുകള്‍ കൊള്ളുന്നവര്‍ഷമായ്പെയ്യട്ടെ,
വീട്ടുകാര്‍ സ്തബ്ധരായ്ത്തീര്‍ന്നിടട്ടെ.
എന്നിട്ടും വീട്ടുകാര്‍ പാഠം പടിക്കായ്കില്‍,
അപ്പോഴേ വീടുവിട്ടോടിപ്പോരൂ.

സ്വാന്തനമായ്വരും’കൂട്ടുകാര്‍’കൂട്ടത്തില്‍-
സ്വാദേകുവാനൊരു ചെറുതുള്ളിയും!
പലതുള്ളിയല്ലേ വരുംനാളില്‍ വലിയൊരു-
പെരുവെള്ളമായിട്ടു തീര്‍നിടുന്നു!
ആദ്യമോ കയ്ച്ചിടുംപിന്നെമധുരിയ്ക്കും
അവസാനമെങ്ങനെയായ്തീരുമോ?

പിന്നെക്കുറച്ചുനാള്‍ കൃഷ്ണനും,രാധയു-
മായിക്കളിക്കും ചില മനുജര്‍!
എന്‍റെ ഹൃദയമേ,എന്‍ അനുരാഗമേ-
യെന്നൊക്കെയായിയലറും ചിലര്‍!
വദനം മിനുക്കിലും വടിവുസൂക്ഷിക്കിലും
മടിയാതെ സമയം ചിലവഴിക്കും!

ഒറ്റ ദിവസം മുടങ്ങാതെ’സെല്‍ഫികള്‍’
കാത്തുസുക്ഷിക്കാന്‍ ശ്രമിക്കവേണം.
റോഡില്‍ നിണം വാര്‍ന്നു ചായുമോരുവന്‍റെ-
മീതെയും ക്യാമറ പോയ്‌വരേണം!!!
ഇത്രയുമായാല്‍ ഒരുപക്ഷെനിങ്ങളും
പുത്തനാം യവ്വനത്തിന്‍പിതാക്കള്‍.

പിന്നെ മനസ്സിലാം ഇ വ്യഥാഭാരങ്ങള്‍-
പിന്നിതുടങ്ങിയ പുത്തന്‍വേഷം!

‘കൂരിരുള്‍’നേരത്ത് കൂട്ടായകൂട്ടുകാര്‍
കാണ്കെമറഞ്ഞുപോമത്ഭുതങ്ങള്‍!
രാധയെവിടെ?യെന്നന്വേഷികേണ്ടവള്‍
രാവണന്‍ കോട്ടയില്‍ പോയ്മറയും.
ഞെക്കിക്കളിക്കാന്‍ മേടിച്ചസെല്‍ഫോണയ്യോ-
ഒട്ടും പിടിവിടാ ഭൂതംപോലെ
കയ്പോടെയന്നു നുകര്‍ന്ന രണ്ടുതുള്ളി
അല്പാല്പമായി തിരിച്ചിറങ്ങും!
യൗവനയുക്തരേ,നിങ്ങളപ്പോള്‍പെറ്റോ-
രമ്മതന്‍ അമൃതത്തിന്നായ്കൊതിക്കും……

Generated from archived content: poem2_mar26_15.html Author: valsala_joy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here