ഭൂമിയുടെ രോദനം

നിന്നെ ഞാന്‍ ഇങ്ങനെ ഒട്ടുമേ കാണുവാന്‍
ആഗ്രഹിച്ചീആത്തൊരുകര്‍ഷകണാണു ഞാന്‍

ആരുടെ തെറ്റിവിടാരുടെ കോപം-
നിന്നെയീരീതിയിലാക്കിടുവാന്‍…?
പ്രകൃതിതന്‍ കോപമോ പ്രകൃതിതന്‍ ശാപമോ
ദൈവത്തിന്‍ കോപമോ, മനിഷ്യമനസ്സിന്റെ ക്രൂരതയോ….!!

ദൈവം കനിഞ്ഞു നല്‍കിയോരാപുണ്യ-
നദികളെ മണല്‍വാരികാര്‍ന്നുതിന്നുനീതിന്നു,
വമ്പനാം വൃക്ഷത്തെ വെട്ടിനുറുക്കി നീ
ജെന്മിമാര്‍ സൗധത്തിലലങ്കരിച്ചു
എന്തിനീയാലയം – എന്തിനീവന്മതില്‍
ഭൂമിയെ സ്നേഹിച്ചിടാത്ത കാലം….!

നിന്റെ രോഗത്തിനും നിന്റെശ്വാസത്തിനും
തണലായിരിക്കുമീ സസ്യജാലം
ഒരുതുള്ളി ദാഹജലത്തിനായ് ഇന്നവള്‍
നിന്നോടുകെഞ്ചി വാടിനില്പ്പൂ….!!

വെട്ടിയും കുത്തിയും ചുട്ടു പൊള്ളിച്ചാലും
പുഞ്ചിരിച്ചീടുന്നുആജനനി….!!
പകരമായ് നീനല്‍കുന്നമ്മയ്ക്കു സമ്മാനം-
ദുര്‍ഗന്ധമാകുന്ന മാലിന്യത്തെ,
ഒടുവില്‍ നീ എത്തുന്നു ആരുമറിയാത്ത-
മാതൃഭൂമിയാം ചരമത്തിലേയ്ക്ക്….!!

Generated from archived content: poem1_apr23_13.html Author: valsala_joy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English